Sunday Notice 14 September 2025

1) ഇന്ന് 07:15 ന്റെ വി. കുർബാനയ്‌ക്കുശേഷം പിതൃവേദിയുടെ നേതൃത്വത്തിൽ പായസം വിതരണം ചെയ്യന്നതായിരിക്കും. ആവശ്യമുള്ളവർക്ക് പിതൃവേദി സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്.

2) ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം 5-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ Parents ന്റെ PTA Metting സെന്റ്.ചാവറ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.

3) സെപ്റ്റംബർ മാസത്തെ പാരിഷ് കൗൺസിൽ മീറ്റിംഗ് അടുത്ത ഞായറാഴ്ച 21-ആം തിയതി രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC Hall-ൽ വച്ച് നടത്തപെടുന്നതായിരുക്കും. ഇന്നേവരെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാത്തവർക്കു വേണ്ടി അന്ന് അവസരമുണ്ടായിരിക്കുന്നതായിരിക്കും.

4) Holy Family sisters സംഘടിപ്പിക്കുന്ന ബേസിക് കൗൺസിലിംഗ് കോഴ്സിന്‍റെ പുതിയ ബാച്ച് ഒക്ടോബർ അഞ്ചാം തീയതി ആരംഭിക്കുന്നതാണ്. ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ അടുത്ത് പേര് രജിസ്റ്റർ ചെയ്യുക.

5) St. Christopher Association ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 28 ആം തീയതി ഞായറാഴ്ച്ച എല്ലാ വിശുദ്ധ കുർബാനയ്ക്കു ശേഷവും അപകടരഹിത യാത്രയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും വാഹന വെഞ്ചിരിപ്പുകർമ്മവും ബഹുമാനപ്പെട്ട വൈദികർ നടത്തുന്നു ഇടവകയിലെ എല്ലാ വാഹന ഉടമസ്ഥരും തങ്ങളുടെ വാഹനങ്ങൾ കൊണ്ടുവന്ന് ഈ കർമ്മത്തിൽ പങ്കെടുത്ത് അനുഗ്രഹം നേടണമെന്ന് അറിയിക്കുന്നു.

6) അടുത്ത സ്റ്റാർട്ട് ക്ലാസുകൾ വരുന്ന ഞായറാഴ്ച (21/09/’25) 10.50ൻറെ വിശുദ്ധ ബലിക്ക് ശേഷം ഉണ്ടായിരിക്കുന്നതാണ്.

7) സാന്തോം സൗഹാർദ ക്രെഡിറ്റ് കോർപറേറ്റിവ് ലിമിറ്റഡ് സെപ്റ്റംബർ മാസം മെമ്പർഷിപ് ക്യാമ്പയിൻ മാസമായി ആചരിക്കുന്നു. ഈ ഇടവകയിലെ എല്ലാ കുടുംബങ്ങളുംസൊസൈറ്റിയിൽ അംഗത്വം എടുക്കുവാൻ താത്പര്യപ്പെടുന്നു മെമ്പർഷിപ്പിനായി ദൈവാലയത്തിനു പുറത്തുള്ള സൗഹാർദ കൗണ്ടറിലോ സൊസൈറ്റിയുടെ ഓഫീസിലോ ബന്ധപ്പെടുക. ഈ മാസം എല്ലാ ഞായറാഴ്ച്ചകളിലും 07:15 ന്റെ വി. കുർബാനയ്ക്കും തുടർന്നുള്ള എല്ലാ വി. കുർബാനകൾക്കു ശേഷവും സൗഹാർദ കൗണ്ടർ പ്രവർത്തിക്കുന്നതാണ്.

8) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും സെപ്റ്റംബർ 22-ആം തീയതി തിങ്കളാഴ്ചക്ക് മുമ്പ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

9) സെന്റ് തോമസ് ഇടവകയുടെ ഉപവിയുടെ മുഖമായ St. Chavara Krupalaya-യെ കൂടുതൽ അറിയുവാനും അതിന്റെ ഭാഗഭാക്കുകളാകാനും ഇടവകാംഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട്, എല്ലാ വർഷവും സെപ്റ്റംബർ മാസം Krupalaya Month ആയി നാം ആചരിക്കാറുണ്ടല്ലോ. അതിനാൽ തന്നെ സെപ്റ്റംബർ മാസം കുടുംബമായിട്ടോ, തനിച്ചോ കൃപലായ സന്ദർശിക്കുവാനും, കൃപലായയുടെ ഉപകാരികളാകുവാനും ഇടവകാംഗങ്ങളെ ഓർമിപ്പിക്കുന്നു. സെപ്റ്റംബർ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും വി. കുർബാനയ്ക്കു ശേഷം, ദൈവാലയത്തിന്റെ മുൻവശത്ത് Donation സ്വീകരിക്കുന്നതിന് ഒരു കൌണ്ടർ തയ്യാറാക്കിയിട്ടുണ്ട്. സാധിക്കുന്നവർക്കു തങ്ങളുടേതായ സംഭാവന നൽകാവുന്നതാണ്.

10) SCA, Senior Couple Apostolate, St. Chavara അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാവർഷത്തെയും പോലെ ഈ വർഷവും നമ്മുടെ മാവേലി 2025 എന്ന പേരിൽ Inter Ward ഓണം ഫെസ്റ്റിവൽ അടുത്ത ഞായറാഴ്ച്ച പാരീഷ് ഹാളിൽ വച്ചു രാവിലെ 10:30 മുതൽ നടത്തുന്നു. എല്ലാ സംഘടന/ വാർഡ്/ പാരീഷ്/ അംഗങ്ങളെയും SCA-യുടെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നു.. എല്ലാവർക്കും SCA യുടെ ഓണം സ്പെഷ്യൽ പായസംവിതരണം 11 മണി മുതൽ main hall ഇൽ ഉണ്ടായിരിക്കുന്നതാണ്.

10) നമ്മുടെ ഇടവക – നമ്മുടെ ഇരിപ്പിടം, നമ്മുടെ പങ്കാളിത്തം!”

ദേവാലയത്തിലെ പഴയ ബെഞ്ചുകളും നീലറുകളും മാറ്റി, പുതുതായി തേക്ക് തടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബെഞ്ചും നീലറും പൂർണമായോ ഭാഗികമായോ, അല്ലെങ്കിൽ ഒരു ഭവനം – ഒരു ഇരിപ്പിടം” (₹8750) എന്ന മാതൃകയിൽ, ഈ ഉദ്യമത്തിന്റെ സാമ്പത്തിക ചെലവുകളിലേക്ക് എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

11) അടുത്ത ഞായറാഴ്ച്ച മെഡിക്കൽ ഫോറത്തിന്റെയും സെന്റ് തോമസ് യൂത്തിന്റെയും നേതൃത്വത്തിൽ ബ്ലഡ് ഡൊനേഷൻ ക്യാമ്പ് രാവിലെ 9 മണിയോടുകൂടി സെന്റ് ജോസഫ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. രക്തദാനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.

12) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

Prayer Meeting

  1. St. Francis Assisi Ward 06:00 മണിക്ക്George Davis ന്റെ ഭവനത്തിൽ.
  2. St. Sebastian Ward 06:30 ന് Antony John ന്റെ ഭവനത്തിൽ.
  3. Holy Trinity Ward 06:00 മണിക്ക് Saji Antony യുടെ ഭവനത്തിൽ.
  4. Holy Family Ward 11:00 മണിക്ക് Mini Hall ൽ വച്ച്.