1) ഇന്നു 10.50 ന്റ് വിശുദ്ധ കുർബാനയ്ക്ക് ശേഷം സ്റ്റാർട്ട് ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.
2) Syro Malabar Catholic എന്ന നിലയിൽ നമ്മുടെ Identity-യെക്കുറിച്ച് കൂടുതൽ മനസിലാക്കുവാനും, പഠിക്കുവാനും ഉതകുന്ന വിതത്തിൽ ഇന്ന് ഉച്ചകഴിഞ് 2:30 നു Aramaic Roots of St. Thomas Christians in India എന്ന വിഷയത്തെ ആസ്പദമാക്കി ബഹുമാനപ്പെട്ട ജോസഫ് പാലയ്ക്കൽ അച്ചൻ നയിക്കുന്ന Workshop AC Halil ൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. സാധിക്കുന്ന എല്ലാവരും പങ്കെടുക്കുക.
3) ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം 6-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ Parents ന്റെ PTA Metting സെന്റ്.ചാവറ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.
4)സെന്റ് തോമസ് യൂത്തിന്റെ ഓണാഘോഷം ഇന്ന് വൈകിട്ട് 04:30 നു DVK തിയോളജി ബ്ലോക്കിൽ വച്ച് നടത്തപ്പെടുന്നു.
5) നാളെ സെപ്റ്റംബർ 8-ആം തിയതി തിങ്കളാഴ്ച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ ആയതിനാൽ അന്ന് വൈകിട്ട് 6 മണിക്ക് ആഘോഷമായ വി. കുർബാനയും നൊവേനയും ജപമാല പ്രദക്ഷിണവും നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.
6) സാന്തോം സൗഹാർദ ക്രെഡിറ്റ് കോർപറേറ്റിവ് ലിമിറ്റഡ് സെപ്റ്റംബർ മാസം മെമ്പർഷിപ് ക്യാമ്പയിൻ മാസമായി ആചരിക്കുന്നു. ഈ ഇടവകയിലെ എല്ലാ കുടുംബങ്ങളും ഈ സൊസൈറ്റിയിൽ അംഗത്വം എടുക്കുവാൻ താത്പര്യപ്പെടുന്നു മെമ്പർഷിപ്പിനായി ദൈവാലയത്തിനു പുറത്തുള്ള സൗഹാർദ കൗണ്ടറിലോ സൊസൈറ്റിയുടെ ഓഫീസിലോ ബന്ധപ്പെടുക. ഈ മാസം എല്ലാ ഞായറാഴ്ച്ചകളിലും 07:15 ന്റെ വി. കുർബാനയ്ക്കും തുടർന്നുള്ള എല്ലാ വി. കുർബാനകൾക്കു ശേഷവും സൗഹാർദ കൗണ്ടർ പ്രവർത്തിക്കുന്നതാണ്.
7) ഇക്കൊല്ലത്തെ ബൈബിൾ കലോത്സവത്തിനൊരുക്കമായുള്ള കുട്ടികളുടെ ഓഡിഷൻ 13-ആം തിയതി ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതലായിരിക്കും നടത്തപ്പെടുക. മാതാപിതാക്കൾ കുട്ടികളെ ഒരുക്കി വിടുവാനായിട്ടു പരിശ്രമിക്കുക.
8) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും സെപ്റ്റംബർ 22-ആം തീയതി തിങ്കളാഴ്ചക്ക് മുമ്പ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9) അടുത്ത ഞായറാഴ്ച്ച പിതൃവേദിയുടെ നേതൃത്വത്തിൽ പായസം വിതരണം ചെയ്യന്നതായിരിക്കും. ആവശ്യമുള്ളവർക്ക് പിതൃവേദി സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്.
10) സെന്റ് തോമസ് ഇടവകയുടെ ഉപവിയുടെ മുഖമായ St. Chavara Krupalaya-യെ കൂടുതൽ അറിയുവാനും അതിന്റെ ഭാഗഭാക്കുകളാകാനും ഇടവകാംഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട്, എല്ലാ വർഷവും സെപ്റ്റംബർ മാസം Krupalaya Month ആയി നാം ആചരിക്കാറുണ്ടല്ലോ. അതിനാൽ തന്നെ സെപ്റ്റംബർ മാസം കുടുംബമായിട്ടോ, തനിച്ചോ കൃപലായ സന്ദർശിക്കുവാനും, കൃപലായയുടെ ഉപകാരികളാകുവാനും ഇടവകാംഗങ്ങളെ ഓർമിപ്പിക്കുന്നു.
11) നമ്മുടെ ഭവനങ്ങളിൽ പ്രായാധിക്യത്താലും രോഗകാരണങ്ങളാലും ഞായറാഴ്ച്ചകളിൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ കഴിയാത്തവർക്ക് വേണ്ടി ഞായറാഴ്ച്ച ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് വാർഡ് ഇൻ ചാർജ് ബ്രദേഴ്സിന്റെ നേതൃത്വത്തിൽ അറിയിക്കുന്നവർക്ക് വിശുദ്ധ കുർബാന നൽകുന്നതാണ് ആഗ്രഹമുള്ളവർ വാർഡ് ഇൻ ചാർജ് അച്ചനെയോ, ബ്രദേഴ്സിനെയോ അറിയിക്കുക.
12) “നമ്മുടെ ഇടവക – നമ്മുടെ ഇരിപ്പിടം, നമ്മുടെ പങ്കാളിത്തം!”
ദേവാലയത്തിലെ പഴയ ബെഞ്ചുകളും നീലറുകളും മാറ്റി, പുതുതായി തേക്ക് തടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബെഞ്ചും നീലറും പൂർണമായോ ഭാഗികമായോ, അല്ലെങ്കിൽ “ഒരു ഭവനം – ഒരു ഇരിപ്പിടം” (₹8750) എന്ന മാതൃകയിൽ, ഈ ഉദ്യമത്തിന്റെ സാമ്പത്തിക ചെലവുകളിലേക്ക് എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
13) SCA, senior couple apostolate, St. Chavara association ന്റെ നേതൃത്വത്തിൽ എല്ലാവർഷത്തെയും പോലെ ഈ വർഷവും നമ്മുടെ മാവേലി 2025 എന്ന പേരിൽ Inter Ward / Inter Parish ഓണം ഫെസ്റ്റിവൽ Competitions September 21 ഞായറാഴ്ച പാരീഷ് ഹാളിൽ വച്ചു നടത്തുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വാർഡ് അംഗങ്ങൾ എത്രയും വേഗം പാരീഷ് ഓഫീസിലോSCA ഭാരവാഹികൾക്കോ പേര് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് കാണുക.
14) Santhome Professional Form (SPF) Youth ന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 14-ആം തിയതി 9 മണിയുടെ വി. കുർബാനയ്‌ക്കുശേഷം Roof Top Hall ൽ വച്ച് നടത്തപ്പെടുന്നു. ഓണാഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാ യുവജനങ്ങളും പുറത്ത് SPF അംഗങ്ങൾ സജ്ജമാക്കിയിരിക്കുന്ന കൗണ്ടറിൽ പേര് നൽകി രജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.
15) ഈ മാസത്തെ Marriage Preparation Course 12 മുതൽ 14 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്നതായിരിക്കും.
16) Marian Convention RRC-യിൽ വച്ച് 2025 സെപ്റ്റംബർ 12 മുതൽ 14 വരെ ഉണ്ടായിരിക്കുന്നതാണ്.
17) നമ്മുടെ വാഹനങ്ങൾക്ക് ട്രാഫിക് വയലേഷനുകളിൽ വന്നിട്ടുള്ള ഫൈനുകൾ കർണാടക സർക്കാരിന്റെ പ്രത്യേക ഓഫറിൽ 50% ഇളവോടുകൂടി ഈ സെപ്റ്റംബർ പതിനഞ്ചാം തീയതി വരെ അടക്കാവുന്നതാണ്. ഫൈനുകൾ അടയ്ക്കാൻ ആയിട്ട് ടെക്നിക്കൽ സഹായം ആവശ്യമുള്ളവർക്ക് വേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ അടുത്ത ഞായറാഴ്ച പതിനാലാം തീയതി ഒരു ഹെൽപ് ഡെസ്ക് അറേഞ്ച് ചെയ്യുന്നതാണ്. താല്പര്യമുള്ളവർ വാലിഡ് ആയിട്ടുള്ള മൊബൈൽ നമ്പറും വെഹിക്കിൾ ഡീറ്റെയിൽസുമായി വന്നാൽ പിതൃവേദി അംഗങ്ങൾ സഹായിക്കുന്നതാണ്.
18) ഓണത്തിനോടനുബന്ധിച്ച് ധർമ്മാരാമിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന പൂക്കളങ്ങൾ കാണുവാൻ താല്പര്യപ്പെടുന്നവർക്ക് ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെ അതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Prayer Meeting
St Thomas ward 06:00 മണിക്ക് Shaji Abraham ന്റെ ഭവനത്തിൽ.
Alphonsa ward 06:00 മണിക്ക്George Kurian ന്റെ ഭവനത്തിൽ.
St. Xavier’s ward 05:30 ന് Jijo Jose ന്റെ ഭവനത്തിൽ.
Sacred Heart Ward 05:30 ന് St. Chavara Hall ൽ വച്ച്.
St. Mariyam Theresia Ward 06:00 മണിക്ക് Mrs. Josepheena യുടെ ഭവനത്തിൽ.