1) Young Couples Apostolate ന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9മണിയുടെ വി. കുർബാനയ്ക്കു ശേഷം St. Joseph Hall ൽ വച്ച് യുവദമ്പതികൾക്കായി Christ Entered Couples for Family Life എന്ന വിഷയത്തെ ആസ്പദമാക്കി ഒരു Work Shop നടത്തപ്പെടുന്നതാണ്. എല്ലാ യുവദമ്പതിമാരെയും ഈ Work Shop ലേക്ക് സ്വാഗതം ചെയ്യുന്നു.
2) ഇന്ന് രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഓഗസ്റ്റ് മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
3) ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം 7-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ Parents ന്റെ PTA Metting സെന്റ്.ചാവറ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.
4) മാതൃവേദിയുടെ നേതൃത്തത്തിൽ അമ്മമാർക്കായി നടത്തപ്പെടുന്ന പായസമത്സരം ഇന്ന് 9 മണിമുതൽ ആരംഭിക്കുന്നതാണ്.
5) ഇന്ന് രാവിലെ 7:15 ന്റെ വി. കുർബാനയ്ക്കു ശേഷം പിതൃവേദിയുടെ മീറ്റിങ്ങ് സെന്റ് ജോസഫ് ഹാളിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. എല്ലാ പിതൃവേദി അംഗങ്ങളും പുതുതായി സംഘടനയിൽ ചേരുവാൻ താത്പര്യമുള്ളവരും ഈ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
7) സാന്തോം സൗഹാർദ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ 2025 വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10:30 ന് എ സി ഹാളിൽ വച്ച് ചേരുവാൻ തീരുമാനിച്ചിരിക്കുന്നു സൊസൈറ്റി അംഗങ്ങൾ എല്ലാവരും ഈ മീറ്റിംഗിൽ സംബന്ധിക്കണമെന്നും അഡ്രസ്സും ഫോൺ നമ്പറും മാറ്റിയിട്ടുള്ളവർ ആ വിവരങ്ങൾ സൊസൈറ്റി ഓഫീസിൽ വന്ന് അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
8) നാളെമുതൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആരംഭിക്കുകയാണല്ലോ, എട്ടു നോമ്പിനോടനുബന്ധിച്ച് നാളെ മുതൽ വൈകിട്ട് 6 മണിയുടെ വി. കുർബാനയ്ക്കു ശേഷം നൊവേനയും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. സാധിക്കുന്നവരെല്ലാവരും തന്നെ എട്ടു നോമ്പിന്റെ ദിവസങ്ങളിൽ വി. കുർബാനയിലും, ജപമാലയിലും, നൊവേനയിലും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു തിരുനാളിനൊരുക്കമായി പ്രാർത്ഥന നിയോഗങ്ങൾ സമർപ്പിക്കാനാഗ്രഹിക്കുന്നവർക്ക് ഗ്രോട്ടോയുടെ സമീപം പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന Tree of Prayer ൽ സമർപ്പിക്കാവുന്നതാണ്. അന്നേദിവസങ്ങളിൽ വൈകുന്നേരം 7 മണിയുടെ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല.
9) സെന്റ് തോമസ് ഇടവകയുടെ ഉപവിയുടെ മുഖമായ St. Chavara Krupalaya യെ കൂടുതൽ അറിയുവാനും അതിന്റെ ഭാഗഭാക്കുകളാകാനും ഇടവകാംഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട്. എല്ലാ വർഷവും സെപ്റ്റംബർ മാസം Krupalaya Month ആയി നാം ആചരിക്കാറുണ്ടല്ലോ. അതിനാൽ തന്നെ സെപ്റ്റംബർ മാസം കുടുംബമായിട്ടോ, തനിച്ചോ കൃപലായ സന്ദർശിക്കുവാനും, കൃപലായയുടെ ഉപകാരികളാകുവാനും ഇടവകാംഗങ്ങളെ ഓർമിപ്പിക്കുന്നു.
10) Syro Malabar Catholic എന്ന നിലയിൽ നമ്മുടെ Identity യെക്കുറിച്ച് കൂടുതൽ മനസിലാക്കുവാനും, പഠിക്കുവാനും ഉതകുന്ന വിതത്തിൽ അടുത്ത ഞായറാഴ്ച്ച 7-ആം തിയതി ഉച്ചകഴിഞ് 2:30 നു Aramaic Roots of St. Thomas Christians in India എന്ന വിഷയത്തെ ആസ്പദമാക്കി ബഹുമാനപ്പെട്ട ജോസഫ് പാലയ്ക്കൽ അച്ചൻ നയിക്കുന്ന Workshop AC Halil ൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. സാധിക്കുന്നവല്ലവരും പങ്കെടുക്കുക.
11) അടുത്ത സ്റ്റാർട്ട് ക്ലാസുകൾ വരുന്ന ഞായറാഴ്ച (07/09/’25) 10.50ൻറെ വിശുദ്ധ ബലിക്ക് ശേഷം ഉണ്ടായിരിക്കുന്നതാണ്.
12) നമ്മുടെ ഭവനങ്ങളിൽ പ്രായാധിക്യത്താലും രോഗകാരണങ്ങളാലും ഞായറാഴ്ച്ചകളിൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ കഴിയാത്തവർക്ക് വേണ്ടി ഞായറാഴ്ച്ച ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് വാർഡ് ഇൻ ചാർജ് ബ്രദേഴ്സിന്റെ നേതൃത്വത്തിൽ അറിയിക്കുന്നവർക്ക് വിശുദ്ധ കുർബാന നൽകുന്നതാണ് ആഗ്രഹമുള്ളവർ വാർഡ് ഇൻ ചാർജ് അച്ചനെയോ, ബ്രദേഴ്സിനെയോ അറിയിക്കുക.
13) നിങ്ങളുടെ ഭവനങ്ങളിലെ കേടുപാടുകൾ സംഭവിച്ച് ഉപയോഗിക്കാനാകാത്ത വെഞ്ചിരിച്ച ഭക്തവസ്തുക്കൾ നിങ്ങൾ ഡിസ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗ്രോട്ടോയുടെ വലതുവശത്തുള്ള ബോക്സിൽ നിക്ഷേപിക്കുക.
14) ഈ വർഷത്തെ ആദ്യകുർബാന സ്വീകരണം നവംബർ 22 ആം തിയതി ശനിയാഴ്ച്ച ആയിരിക്കും ആദ്യകുർബാനസ്വീകരണത്തിനൊരുക്കമായുള്ള ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായിരിക്കും ക്ലാസുകൾ നടത്തപ്പെടുക. ഈ വർഷം Holy Communion സ്വീകരിക്കുന്ന എല്ലാ കുട്ടികളും നിർബന്ധമായും എല്ലാ ക്ലാസ്സുകളിലും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
15) “നമ്മുടെ ഇടവക – നമ്മുടെ ഇരിപ്പിടം, നമ്മുടെ പങ്കാളിത്തം!”
ദേവാലയത്തിലെ പഴയ ബെഞ്ചുകളും നീലറുകളും മാറ്റി, പുതുതായി തേക്ക് തടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബെഞ്ചും നീലറും
പൂർണമായോ ഭാഗികമായോ, അല്ലെങ്കിൽ “ഒരു ഭവനം – ഒരു ഇരിപ്പിടം” (₹8750) എന്ന മാതൃകയിൽ, ഈ ഉദ്യമത്തിന്റെ സാമ്പത്തിക ചെലവുകളിലേക്ക് എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
16) SCA, senior couple apostolate, St. Chavara association ന്റെ നേതൃത്വത്തിൽ എല്ലാവർഷത്തെയും പോലെ ഈ വർഷവും നമ്മുടെ മാവേലി 2025 എന്ന പേരിൽ Inter Ward / Inter Parish ഓണം ഫെസ്റ്റിവൽ Competitions September 21 ഞായറാഴ്ച പാരീഷ് ഹാളിൽ വച്ചു നടത്തുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വാർഡ് അംഗങ്ങൾ എത്രയും വേഗം പാരീഷ് ഓഫീസിലോSCA ഭാരവാഹികൾക്കോ പേര് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് കാണുക.
17) Santhome Professional Form (SPF) Youth ന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 14-ആം തിയതി 9 മണിയുടെ വി. കുർബാനയ്‌ക്കുശേഷം Roof Top Hall ൽ വച്ച് നടത്തപ്പെടുന്നു. ഓണാഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാ യുവാക്കളും പുറത്ത് SPF അംഗങ്ങൾ സജ്ജമാക്കിയിരിക്കുന്ന കൗണ്ടറിൽ പേര് നൽകി രജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.
18) പിതൃവേദി സംഘടിപ്പിക്കുന്ന വചനവേദി സീസൺ 4 – ഓൺലൈൻ ബൈബിൾ ക്ലാസ് ഓഗസ്റ്റ് 30 ന് ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മുതൽ 9 വരെ ആയിരിക്കും നടത്തപ്പെടുക. ഈ വർഷത്തെ വിഷയം പ്രവാചകന്മാരുടെ പുസ്തകവും, വിശുദ്ധ പൗലോസിൻ്റെ ലേഖനങ്ങളും ആയിരിക്കും. താൽപ്പര്യമുള്ളവർക്ക് രജിസ്ട്രേഷനായി പിതൃവേദിയുമായി ബന്ധപ്പെടാം.
19) Mandya രൂപത SMYM യുടെ നേതൃത്വത്തിൽ നടത്തിയ Inter Parish Festival വചനോത്സവം 2025 തുടർച്ചയായി 5-ആം തവണയും Overall കിരീടം നമ്മുടെ യുവജനങ്ങൾ കരസ്ഥമാക്കിയിരിക്കുകയാണ്. St. Thomas Youth നു ഇടവകയുടെ പേരിൽ അഭിനന്ദനങ്ങൾ.
Prayer Meeting
1) Don Bosco Ward 06:30 മണിക്ക്Sabu Thomas ന്റെ ഭവനത്തിൽ.