Sunday Notice 24 August 2025

1) Santhome Professional Forum (SPF) -ന്റെ ഓഗസ്റ്റ് മാസത്തെ മീറ്റിങ്ങ് ഇന്ന് ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം മിനി ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.

2) ഇന്ന് 10.50ൻറെ വി. കുർബാനയ്ക്കു ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

3) Young Couples Apostolate (YCA) യുടെ നേതൃത്വത്തിൽ യുവദമ്പതികൾക്കായി ഒരു Prayer Card ഇന്ന് രാവിലെ 9 മണിമുതലുള്ള വി. കുർബാനയ്ക്കു ശേഷം വിതരണം ചെയ്യുന്നതാണ്. യുവദമ്പതിമാരെല്ലാവരുംPrayer Card സ്വീകരിക്കണമെന്ന് ഓർമിപ്പിക്കുന്നു.

4) നമ്മുടെ ഭവനങ്ങളിൽ പ്രായാധിക്യത്താലും രോഗകാരണങ്ങളാലും ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ കഴിയാത്തവർക്ക് വേണ്ടി ഞായറാഴ്ച ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് വാർഡ് ഇൻ ചാർജ് ബ്രദേഴ്സിന്റെ നേതൃത്വത്തിൽ അറിയിക്കുന്നവർക്ക് വിശുദ്ധ കുർബാന നൽകുന്നതാണ് ആഗ്രഹമുള്ളവർ വാർഡ് ഇൻ ചാർജ് അച്ഛനെയോ ബ്രദേഴ്സിനെയോ അറിയിക്കുക.

5) നിങ്ങളുടെ ഭവനങ്ങളിലെ കേടുപാടുകൾ സംഭവിച്ച് ഉപയോഗിക്കാനാകാത്ത വെഞ്ചിരിച്ച ഭക്തവസ്തുക്കൾ നിങ്ങൾ ഡിസ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗ്രോട്ടോയുടെ വലതുവശത്തുള്ള ബോക്സിൽ നിക്ഷേപിക്കുക.

6) മണ്ഡ്യ രൂപത SMY-യുടെ നേതൃത്തത്തിൽ ഇന്ന് SFS College Hebbagodi ൽ വച്ച് Inter Parish Youth Festival ആയ വചനോത്സവം നടത്തപ്പെടുന്നു. നമ്മുടെ ഇടവകയെ Represent ചെയ്ത് വചനോത്സവത്തിൽ പങ്കെടുക്കുന്ന St. Thomas Youth ലെ എല്ലാ യുവജനങ്ങൾക്കും ഇടവകയുടെ പേരിൽ ആശംസകൾ നേരുന്നു. നമുക്ക് പ്രത്യേകമായി അവരെ പ്രാർത്ഥനയിൽ ഓർക്കാം.

7) Young Couples Apostolate ന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 31 ആം തിയതി 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം St. Joseph Hall ൽ വച്ച് യുവദമ്പതികൾക്കായി Christ Centered Couples for Family Life എന്ന വിഷയത്തെ ആസ്പദമാക്കി ഒരു Work Shop നടത്തപ്പെടുന്നതാണ്. എല്ലാ യുവദമ്പതിമാരെയും ഈ Work Shop ലേക്ക് സ്വാഗതം ചെയ്യുന്നു.

8) ഈ വർഷത്തെ ആദ്യകുർബാന സ്വീകരണം നവംബർ 22 ആം തിയതി ശനിയാഴ്ച്ച ആയിരിക്കും ആദ്യകുർബാനസ്വീകരണത്തിനൊരുക്കമായുള്ള ക്ലാസുകൾ ഓഗസ്റ്റ് മുപ്പതാം തിയതി ശനിയാഴ്ച്ച വൈകുന്നേരം 03:30 മുതൽ ആരംഭിക്കുന്നതാണ്. ശനിയാഴ്ചയും ഞായറാഴ്ചയുമായിരിക്കും ക്ലാസുകൾ നടത്തപ്പെടുക. ഈ വർഷം Holy Communion സ്വീകരിക്കുന്ന എല്ലാ കുട്ടികളും നിർബന്ധമായും എല്ലാ ക്ലാസ്സുകളിലും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.

9) നമ്മുടെ ഇടവക – നമ്മുടെ ഇരിപ്പിടം, നമ്മുടെ പങ്കാളിത്തം!”

ദേവാലയത്തിലെ പഴയ ബെഞ്ചുകളും നീലറുകളും മാറ്റി, പുതുതായി തേക്ക് തടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബെഞ്ചും നീലറും

പൂർണമായോ ഭാഗികമായോ, അല്ലെങ്കിൽ ഒരു ഭവനം – ഒരു ഇരിപ്പിടം” (₹8750) എന്ന മാതൃകയിൽ, ഈ ഉദ്യമത്തിന്റെ സാമ്പത്തിക ചെലവുകളിലേക്ക് എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

10) അടുത്ത ഞായറാഴ്ച്ച രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഓഗസ്റ്റ് മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

11) SCA, senior couple apostolate, St. Chavara association ന്റെ നേതൃത്വത്തിൽ എല്ലാവർഷത്തെയും പോലെ ഈ വർഷവും നമ്മുടെ മാവേലി 2025 എന്ന പേരിൽ Inter Ward / Inter Parish ഓണം ഫെസ്റ്റിവൽ Competitions September 21 ഞായറാഴ്ച പാരീഷ് ഹാളിൽ വച്ചു നടത്തുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വാർഡ് അംഗങ്ങൾ എത്രയും വേഗം പാരീഷ് ഓഫീസിലോSCA ഭാരവാഹികൾക്കോ പേര് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ്‌ കാണുക.

12) മാതൃവേദിയുടെ നേതൃത്വത്തിൽ അടുത്ത ഞായറാഴ്ച്ച ഓഗസ്റ്റ് 31-ന് 9 മണിയുടെ വി. കുർബാനക്കു ശേഷം പായസം മത്സരം നടത്തുന്നുണ്ട് ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ അമ്മമാരും ഓഗസ്റ്റ് 27-ന് മുൻപായി മാതൃവേദി പ്രസിഡന്റിനേയോ സെക്രട്ടറിയെയോ ബന്ധപെടുക.

13) പിതൃവേദി സംഘടിപ്പിക്കുന്ന വചനവേദി സീസൺ 4ഓൺലൈൻ ബൈബിൾ ക്ലാസ് ഓഗസ്റ്റ് 30 ന് ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മുതൽ 9 വരെ ആയിരിക്കും നടത്തപ്പെടുക. ഈ വർഷത്തെ വിഷയം പ്രവാചകന്മാരുടെ പുസ്തകവും, വിശുദ്ധ പൗലോസിൻ്റെ ലേഖനങ്ങളും ആയിരിക്കും. താൽപ്പര്യമുള്ളവർക്ക് രജിസ്ട്രേഷനായി പിതൃവേദിയുമായി ബന്ധപ്പെടാം.

14) സാന്തോം സൗഹാർദ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം 2025 ഓഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 10:30 ന് എ സി ഹാളിൽ വച്ച് ചേരുവാൻ തീരുമാനിച്ചിരിക്കുന്നു സൊസൈറ്റി അംഗങ്ങൾ എല്ലാവരും ഈ മീറ്റിംഗിൽ സംബന്ധിക്കണമെന്നും അഡ്രസ്സും ഫോൺ നമ്പറും മാറ്റിയിട്ടുള്ളവർ ആ വിവരങ്ങൾ സൊസൈറ്റി ഓഫീസിൽ വന്ന് അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Prayer Meeting

  1. Infant Jesus ward 06:00 മണിക്ക് George P J യുടെ ഭവനത്തിൽ.