1) ഓഗസ്റ്റ് മാസത്തെ പാരിഷ് കൌൺസിൽ മീറ്റിംഗ് ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC Hall-ൽ വച്ച് നടത്തപെടുന്നതായിരുക്കും.
2) “നമ്മുടെ ഇടവക – നമ്മുടെ ഇരിപ്പിടം, നമ്മുടെ പങ്കാളിത്തം!”
ദേവാലയത്തിലെ പഴയ ബെഞ്ചുകളും നീലറുകളും മാറ്റി, പുതുതായി തേക്ക് തടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബെഞ്ചും നീലറും
പൂർണമായോ ഭാഗികമായോ, അല്ലെങ്കിൽ “ഒരു ഭവനം – ഒരു ഇരിപ്പിടം” (₹8750) എന്ന മാതൃകയിൽ, ഈ ഉദ്യമത്തിന്റെ സാമ്പത്തിക ചെലവുകളിലേക്ക് എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
3) SPF-ന്റെ ഓഗസ്റ്റ് മാസത്തെ മീറ്റിങ്ങ് അടുത്ത ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം മിനി ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.
4) SCA, senior couple apostolate, St. Chavara association ന്റെ നേതൃത്വത്തിൽ എല്ലാവർഷത്തെയും പോലെ ഈ വർഷവും നമ്മുടെ മാവേലി 2025 എന്ന പേരിൽ Inter Ward / Inter Parish ഓണം ഫെസ്റ്റിവൽ Competitions September 21 ഞായറാഴ്ച പാരീഷ് ഹാളിൽ വച്ചു നടത്തുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വാർഡ് അംഗങ്ങൾ എത്രയും വേഗം പാരീഷ് ഓഫീസിലോSCA ഭാരവാഹികൾക്കോ പേര് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് കാണുക.
5) മാതൃവേദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 31-ന് 9 മണിയുടെ വി. കുർബാനക്കു ശേഷം പായസം മത്സരം നടത്തുന്നുണ്ട് ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ അമ്മമാരും ഓഗസ്റ്റ് 27-ന് മുൻപായി മാതൃവേദി പ്രസിഡന്റിനേയോ സെക്രട്ടറിയെയോ ബന്ധപെടുക.
6) പിതൃവേദിയുടെ നേതൃത്വത്തിൽ ഒരു (ചിരട്ട) Coconut shell collection ആരംഭിച്ചിരിക്കുന്നു നിങ്ങളുടെ വീടുകളിൽ ഉപയോഗിച്ചിട്ടുള്ള ചിരട്ടകൾ കളക്ട് ചെയ്തു വച്ച് അത് പള്ളിയിൽ പാർക്കിംഗ് ഏരിയയിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. കൂടുതൽ ഉണ്ടെങ്കിൽ ചാക്കിലാക്കി വെച്ച് അറിയിച്ചാൽ പിതൃവേദി അംഗങ്ങൾ വീടുകളിൽ വന്ന് കളക്ട് ചെയ്യുന്നതായിരിക്കും ചിരട്ടകൾ വേസ്റ്റ് ആക്കാതെ ഉപയോഗപ്പെടുത്തുവാൻ എല്ലാവരും പരിശ്രമിക്കുക.
7) പിതൃവേദിയിൽ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ഓഫീസിൽ നിന്നും ഫോം വാങ്ങി പൂരിപ്പിച്ച് നൽകേണ്ടതാണ് അല്ലെങ്കിൽ പുറത്ത് പിതൃവേദി അംഗങ്ങളുടെ കയ്യിൽ പേര് നൽകാവുന്നതാണ്.
8) അടുത്ത സ്റ്റാർട്ട് ക്ലാസുകൾ വരുന്ന ഞായറാഴ്ച (24/8/’25) 10.50ൻറെ വി. കുർബാനയ്ക്കു ശേഷം ഉണ്ടായിരിക്കുന്നതാണ്.
9) പിതൃവേദി സംഘടിപ്പിക്കുന്ന വചനവേദി സീസൺ 4 – ഓൺലൈൻ ബൈബിൾ ക്ലാസ് ഓഗസ്റ്റ് 30 ന് ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മുതൽ 9 വരെ ആയിരിക്കും നടത്തപ്പെടുക. ഈ വർഷത്തെ വിഷയം പ്രവാചകന്മാരുടെ പുസ്തകവും, വിശുദ്ധ പൗലോസിൻ്റെ ലേഖനങ്ങളും ആയിരിക്കും. താൽപ്പര്യമുള്ളവർക്ക് രജിസ്ട്രേഷനായി പിതൃവേദിയുമായി ബന്ധപ്പെടാം.
10) ഞായറാഴ്ച്ചകളിലെ അറിയിപ്പുകകളിൽ ചേർക്കുവാനുള്ള അറിയിപ്പുകൾ വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്കു മുൻപായി Parish Office ൽ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതിനുശേഷമുള്ള അറിയിപ്പുകൾ സ്വീകരിക്കുന്നതല്ല.
Prayer Meeting
- St Mary’s ward 05:30 ന് Mr. Joseph John ന്റെ ഭവനത്തിൽ.
- St Joseph Ward 05:00 മണിക്ക് Kurian O A യുടെ ഭവനത്തിൽ.
- St. Jude Ward 05:00 മണിക്ക് Jose V J യുടെ ഭവനത്തിൽ.
- St. Alphonsa ward 06:00 മണിക്ക് Anto AA യുടെ ഭവനത്തിൽ.
- St Chavara Ward 05:30 ന് Vijesh Lazar ന്റെ ഭവനത്തിൽ.
- St. George Ward 06:00 മണിക്ക് Rosy Paul ന്റെ ഭവനത്തിൽ.
- St. John’s Ward 06:00 മണിക്ക്Sunny Kurian ന്റെ ഭവനത്തിൽ.