Sunday Notice 10 August 2025

1) ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ മീറ്റിംഗ് ഇന്ന് രാവിലെ 09:15 ന് സെൻറ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ മാതാപിതാക്കളും അതിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

2) August 15 – ആം തിയതി വെള്ളിയാഴ്ച്ച മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആണ്. അന്നേ ദിവസം സാധാരണ കുര്ബാനകൾക്കു പുറമേ രാവിലെ 07:15 നു വി. കുർബാനയും തുടർന്ന് Independence Day യുടെ Flag Hosting ഉണ്ടായിരിക്കുന്നതാണ്.

3) പുതിയ കുമ്പസാരക്കൂട് St. Joseph Hall ൽ ക്രമീകരിച്ചിരിക്കുകയാണ്. ഇന്നുമുതൽ കുമ്പസാരം St. Joseph Hall ൽ ഉള്ള Confessional Area യിൽ വച്ചായിരിക്കും നടത്തപ്പെടുക.

4) നമ്മുടെ ഇടവകയിലുള്ള Senior Citizens വേണ്ടി പുതുതായി ആരംഭിച്ചിരിക്കുന്ന സംരംഭമാണ് (WWF) Wise and Warm Form. ഓഗസ്റ്റ് 15-ആം തിയതി Flag Hosting നു ശേഷം പള്ളിയിൽ വച്ച് WWF ന്റെ ഉദഘാടനം ഉണ്ടായിരിക്കുന്നതാണ്. എല്ലാ Senior Citizens നെയും ഈ ഫോറത്തിലേക്കു സ്വാഗതം ചെയ്യുന്നു.

5) SCA, senior couple apostolate, St. Chavara association ന്റെ നേതൃത്വത്തിൽ എല്ലാവർഷത്തെയും പോലെ ഈ വർഷവും നമ്മുടെ മാവേലി 2025 എന്ന പേരിൽ inter ward / inter പാരിഷ് ഓണം ഫെസ്റ്റിവൽ Competitions September 21 ഞായറാഴ്ച പാരീഷ് ഹാളിൽ വച്ചു നടത്തുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വാർഡ് അംഗങ്ങൾ എത്രയും വേഗം പാരീഷ് ഓഫീസിലോ SCA ഭാരവാഹികൾക്കോ പേര് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ്‌ കാണുക.

6) മാതൃവേദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 31-ന് 9 മണിയുടെ കുർബാനക്കു ശേഷം പായസം മത്സരം നടത്തുന്നുണ്ട് ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ അമ്മമാരും ഓഗസ്റ്റ് 27-ന് മുൻപായി മാതൃവേദി പ്രസിഡന്റിനേയോ സെക്രട്ടറിയെയോ ബന്ധപെടുക.

7) പിതൃവേദിയുടെ നേതൃത്വത്തിൽ ഒരു (ചിരട്ട) Coconut shell collection ആരംഭിച്ചിരിക്കുന്നു നിങ്ങളുടെ വീടുകളിൽ ഉപയോഗിച്ചിട്ടുള്ള ചിരട്ടകൾ കളക്ട് ചെയ്തു വച്ച് അത് പള്ളിയിൽ പാർക്കിംഗ് ഏരിയയിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. കൂടുതൽ ഉണ്ടെങ്കിൽ ചാക്കിലാക്കി വെച്ച് അറിയിച്ചാൽ പിതൃവേദി അംഗങ്ങൾ വീടുകളിൽ വന്ന് കളക്ട് ചെയ്യുന്നതായിരിക്കും ചിരട്ടകൾ വേസ്റ്റ് ആക്കാതെ ഉപയോഗപ്പെടുത്തുവാൻ എല്ലാവരും പരിശ്രമിക്കുക.

8) St. Christopher Association-നിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് ഇന്നും കൂടെ Registration നുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

9) പിതൃവേദിയിൽ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ഓഫീസിൽ നിന്നും ഫോം വാങ്ങി പൂരിപ്പിച്ച് നൽകേണ്ടതാണ് അല്ലെങ്കിൽ പുറത്ത് പിതൃവേദി അംഗങ്ങളുടെ കയ്യിൽ പേര് നൽകാവുന്നതാണ്.

10) അടുത്ത സ്റ്റാർട്ട് ക്ലാസുകൾ 24/8/2025, ഞായറാഴ്ച, 10.50ന്റെ വിശുദ്ധ ബലിക്ക് ശേഷം ഉണ്ടായിരിക്കുന്നതാണ്.

11) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

12) Sunday’s Parish Notice ൽ ചേർക്കുവാൻ താത്പര്യമുള്ള എല്ലാ അറിയിപ്പുകളും വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്കു മുൻപായി Parish Office ൽ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതിനുശേഷമുള്ള അറിയിപ്പുകൾ സ്വീകരിക്കുന്നതല്ല.

13) ഓഗസ്റ്റ് മാസത്തെ പാരിഷ് കൌൺസിൽ മീറ്റിംഗ് അടുത്ത ഞായറാഴ്ച (17 Aug 2025) 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC ഹാളിൽ വച്ച് നടത്തപെടുന്നതായിരുക്കും.

Prayer Meeting

  1. St. Francis Assisi Ward 06:00 മണിക്ക്Jeethu George ന്റെ ഭവനത്തിൽ.
  2. St Paul’s ward 05:30 ന് Advocate George ന്റെ ഭവനത്തിൽ.
  3. St. Sebastian ward 06:30 ന്Shaju John ന്റെ ഭവനത്തിൽ.
  4. Holy Trinity Ward 06:00 മണിക്ക് Jineesh Jacob ന്റെ ഭവനത്തിൽ.
  5. St. Thomas Ward 06:00 മണിക്ക് Manoj V J യുടെ ഭവനത്തിൽ.
  6. Holy family ward 06:00 മണിക്ക്Seby Jose ന്റെ ഭവനത്തിൽ.
  7. Sacred Heart Ward (Group 1) 05:30 ന് Joseph C. M ന്റെ ഭവനത്തിൽ.
  8. Sacred Heart Ward (Group 2) 05:30 ന് Denny Vareed ന്റെ ഭവനത്തിൽ.
  9. Sacred Heart Ward (Group 3) 05:30 ന് James Mathew ന്റെ ഭവനത്തിൽ.