1) 10, 11, 12 കാറ്റിക്കിസം ക്ലാസുകളിലെ പിടിഎ മീറ്റിംഗ് ഇന്ന് 10:30ന് സെൻറ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത ന്യൂറോളജിസ്റ്റ് തോമസ് മാത്യു സർ ക്ലാസ് നയിക്കുന്നു 10, 11, 12 ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പേരന്റ്‌സ് നിർബന്ധമായും ഈ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
2) ഇന്ന് Young Couples Apostolate (YCA)-ന്റെ General Bordy Meeting രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC Hall ൽ വച്ച് നടക്കുന്നതായിരിക്കും.
3) ഇന്ന് Alter Angels-ന്റെ Meeting ഉച്ചകഴിഞ്ഞു 3:30 ന് സെന്റ് ജോസഫ് ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.
4) St. Christopher Association-ന്റെ നേതൃത്ത്വത്തിൽ ഉപയോഗയോഗ്യമായ Dress Collection Campaign ഇന്ന് അവസാനിക്കുകയാണ്. വസ്ത്രങ്ങൾ നൽകുവാൻ ആഗ്രഹമുള്ളവർ അലക്കി, തേച്ച് Mariya Sadhan ന്റെ അടുത്തുള്ള Parking Area-യിൽ വച്ചിരിക്കുന്ന Box-ൽ ഇന്നു തന്നെ നിക്ഷേപിക്കേണ്ടതാണ്. ഈ വസ്ത്രങ്ങൾ തരം തിരിച്ച് Denkanikottai-യിലെ പാവങ്ങൾക്ക് വിതരണം ചെയ്യുന്നതായിരിക്കും. കഴിയുന്ന എല്ലാവരും സഹകരിക്കുക.
5) St. Chavara association, SCA – senior couple apostolate, സംഘടനയുടെ 2025-26 പ്രവർത്തന വർഷ ഉത്ഗാടന യോഗം വിശുദ്ധ കുർബാനയോടു കൂടി ഇന്ന് വൈകീട്ട് 5 മണിക്ക് AC ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ SCA അംഗങ്ങളും പുതിയതായി സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നവരും ഈ മീറ്റിംഗിൽ പങ്കെടുക്കണം എന്നറിയിക്കുന്നു.
6) പിതൃവേദിയുടെ നേതൃത്വത്തിൽ ഒരു (ചിരട്ട) Coconut shell collection ആരംഭിച്ചിരിക്കുന്നു നിങ്ങളുടെ വീടുകളിൽ ഉപയോഗിച്ചിട്ടുള്ള ചിരട്ടകൾ കളക്ട് ചെയ്തു വച്ച് അത് പള്ളിയിൽ പാർക്കിംഗ് ഏരിയയിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. കൂടുതൽ ഉണ്ടെങ്കിൽ ചാക്കിലാക്കി വെച്ച് അറിയിച്ചാൽ പിതൃവേദി അംഗങ്ങൾ വീടുകളിൽ വന്ന് കളക്ട് ചെയ്യുന്നതായിരിക്കും ചിരട്ടകൾ വേസ്റ്റ് ആക്കാതെ ഉപയോഗപ്പെടുത്തുവാൻ എല്ലാവരും പരിശ്രമിക്കുക.
7) പിതൃവേദിയിൽ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ഓഫീസിൽ നിന്നും ഫോം വാങ്ങി പൂരിപ്പിച്ച് നൽകേണ്ടതാണ് അല്ലെങ്കിൽ പുറത്ത് പിതൃവേദി അംഗങ്ങളുടെ കയ്യിൽ പേര് നൽകാവുന്നതാണ്.
8) ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ മീറ്റിംഗ് അടുത്ത ഞായറാഴ്ച്ച 10-ആം തിയതി രാവിലെ 9 മണിക്ക് സെൻറ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ മാതാപിതാക്കളും അതിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
9) St. Christopher Association-നിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് ഓഗസ്റ് 3 നും 10നും Registration നുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
10) നമ്മുടെ ഇടവകയിൽ 2 മുതൽ 3 വയസു വരെ ഉള്ള കുട്ടികൾക്കായി Play Group ആരംഭിച്ചിരിക്കുന്നു, താല്പര്യമുള്ളവർ Santhome Kinder ഓഫിസുമായി ബന്ധപ്പെടുക.
Prayer Meeting
- St. Mariyam Thresia Ward 06:00 മണിക്ക് Thangamma Oopen ന്റെ ഭവനത്തിൽ.
- St. Xavier’s ward 05:30 ന് Santhosh Marocky യുടെ ഭവനത്തിൽ.