Sunday Notice 27 July 2025

1) ഇന്ന് രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

2) നമ്മുടെ ഇടവകയിലെ യൂദിത്ത് ഫോറത്തിന്റെ മീറ്റിങ്ങ് ഇന്ന് രാവിലെ 9മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ജോസഫ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യൂദിത്ത് ഫോറത്തിലുള്ള അമ്മമാരെയും ഇതിലേക്ക് ക്ഷണിക്കുന്നു.

3) ഈശോയുടെ Grand Parents ആയ വി. ജോവാക്കിംന്റെയും അന്നയുടെയും തിരുനാളിനോടനുബന്ധിച്ച് ഇന്ന് മാതൃവേദിയുടെയും സെന്റ് തോമസ് യുത്തിന്റെയും നേതൃത്വത്തിൽ നമ്മുടെ ഇടവകയിലെ Grand Parents നെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം ആദരിക്കുന്നതാണ്. എല്ലാ ഗ്രാൻഡ് പേരൻസിനെയും സ്വാഗതം ചെയ്യുന്നു.

4) നാട്ടിൽ നിന്ന് ഇവിടെ വന്ന് പഠിക്കുകയും, ജോലി ചെയ്യുന്ന യുവതി യുവാക്കളുടെ സംഘടനയായ SPF ന്റെ 2025-26 പ്രവർത്തന വർഷ ഉദ്ഘാടനവും, ജൂലൈ മാസത്തെ General Body മീറ്റിംഗും ഇന്ന് 9 മണിയുടെ വി. കുർബാനയ്ക്ക് ശേഷം ചാവറ ഹാളിൽ വെച്ച് നടത്തുന്നു. എല്ലാ അംഗങ്ങളെയും പുതിയതായി ചേരുവാൻ താല്പര്യമുള്ള യുവതി യുവാക്കളെയും പ്രസ്തുത പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

5) സാന്തോം ക്വയറിന്റെ ആഭിമുഖ്യത്തിൽ ഫാ. പോൾ പൂവത്തിങ്കൽ സി.എം.ഐ. നയിക്കുന്ന Vocology Workshop ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് ചാവറ ഹാളിൽ വച്ച് നടത്തുന്നു. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക.

6) അടുത്ത ഞായറാഴ്ച്ച Young Couples Apostolate (YCA)-ന്റെ General Bordy Meeting രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.

7) അടുത്ത ഞായറാഴ്ച്ച Alter Angels-ന്റെ Meeting ഉച്ചകഴിഞ്ഞു 3:30 ന് സെന്റ് ജോസഫ് ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.

8) St. Christopher Association-ന്റെ നേതൃത്ത്വത്തിൽ ഉപയോഗയോഗ്യമായ Dress Collection Campaign ഓഗസ്റ് 3 വരെ നടത്തപ്പെടുന്നു. വസ്ത്രങ്ങൾ നൽകുവാൻ ആഗ്രഹമുള്ളവർ അലക്കി, തേച്ച് Mariya Sadhan ന്റെ അടുത്തുള്ള Parking Area-യിൽ വച്ചിരിക്കുന്ന Box-ഓഗസ്റ് 3 നു മുമ്പ് നിക്ഷേപിക്കേണ്ടതാണ്. ഈ വസ്ത്രങ്ങൾ തരം തിരിച്ച് Denkanikottai-യിലെ പാവങ്ങൾക്ക് വിതരണം ചെയ്യുന്നതായിരിക്കും. കഴിയുന്ന എല്ലാവരും സഹകരിക്കുക.

9) St. Christopher Association-നിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് ഓഗസ്റ് 3 നും 10നും Registration നുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

10) ജൂലൈ 28-ആം തിയതി വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്നതാണ്. അന്നേ ദിവസം ആഘോഷമായ തിരുനാൾ കുർബാനയും നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.

11) നമ്മുടെ ഇടവകയിൽ 2 മുതൽ 3 വയസു വരെ ഉള്ള കുട്ടികൾക്കായി Play Group ആരംഭിച്ചിരിക്കുന്നു, താല്പര്യമുള്ളവർ Santhome Kinder ഓഫിസുമായി ബന്ധപ്പെടുക. 

12) St. Chavara association, SCA – senior couple apostolate, സംഘടനയുടെ 2025-26 പ്രവർത്തന വർഷ ഉദ്ഘാടന യോഗം വിശുദ്ധ കുർബാനയോടുകൂടി വരുന്ന ഞായറാഴ്ച ഓഗസ്റ്റ് 3 ആം തിയതി വൈകീട്ട് 5 മണിക്ക് AC ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ SCA അംഗങ്ങളും പുതിയതായി സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നവരും ഈ മീറ്റിംഗിൽ പങ്കെടുക്കണം എന്നറിയിക്കുന്നു.

Prayer Meeting

  1. St. Jude Ward 05:00 മണിക്ക് Jiju & Linu ന്റെഭവനത്തിൽ.
  2. Infant Jesus ward 06:00 മണിക്ക് Sandeep ന്റെ ഭവനത്തിൽ.
  3. Don Bosco ward 06:30ന് Joseph K Thomas ന്റെ ഭവനത്തിൽ.
  4. St. George Ward 06:00 മണിക്ക് Rosy Varghese ന്റെഭവനത്തിൽ.
  5. St Joseph Ward 05:00 മണിക്ക് Davis K A യുടെ ഭവനത്തിൽ.