1) ഇന്ന് 2025-26 വർഷത്തിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ രാവിലെ 9 മണിയുടെ വി. കുർബാനമധ്യേ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുന്നതായിരിക്കും. തുടർന്ന് 10:30-നു പാരിഷ് കൗൺസിൽ മീറ്റിങ്ങും Orientation Program ഉണ്ടായിരിക്കുന്നതാണ്.
2) St. Thomas Medical Forum-ത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8:30 മുതൽ 1 മണിവരെ Dermatology (Skin) and Basic Medical Checkup Camp St. Joseph Hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
3) നമ്മുടെ ഇടവകയിലെ എല്ലാ കുടുംബങ്ങളേയും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് ഭവന വെഞ്ചിരിപ്പ് ജൂലൈ 21 മുതൽ ആരംഭിക്കുന്നതാണ്. വാർഡ് കൗൺസിലേഴ്‌സ് അതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതാണ്.
4) ഇതുവരെ സ്റ്റാർട്ടിൽ രജിസ്റ്റർ ചെയ്യാത്ത 5 മുതൽ 12 വരെയുള്ള കുട്ടികൾക്കു ഇന്ന് സ്പോട്ട് രജിസ്ട്രേഷൻ പരിഷ് ഓഫീസിൽ ചെയ്യാവുന്നതാണ്. ഇന്നത്തെ സ്റ്റാർട്ട് ക്ലാസ് രാവിലെ 10.50 ൻ്റെ വി. ബലിക്ക് ശേഷം ഉണ്ടായിരിക്കുന്നതാണ്.
5) St. Christopher Association-ന്റെ നേതൃത്ത്വത്തിൽ ഉപയോഗ യോഗ്യമായ Dress Collection Campaign ഓഗസ്റ് 3 വരെ നടത്തപ്പെടുന്നു. വസ്ത്രങ്ങൾ നൽകുവാൻ ആഗ്രഹമുള്ളവർ അലക്കി, തേച്ച് Mariya Sadhan ന്റെ അടുത്തുള്ള Parking Area യിൽ വച്ചിരിക്കുന്ന Box ൽ ഓഗസ്റ് 3 നു നിക്ഷേപിക്കേണ്ടതാണ്. ഈ വസ്ത്രങ്ങൾ തരാം തിരിച്ച് Dangal Kotta യിലെ പാവങ്ങൾക്ക് വിതരണം ചെയ്യുന്നതായിരിക്കും. കഴിയുന്ന എല്ലാവരും സഹകരിക്കുക.
6) St. Christopher Association-നിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് ഓഗസ്റ് 3 നും 10നും Registration നുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
7) അടുത്ത ഞയറാഴ്ച 7.15-ന്റെ വിശുദ്ധ കുർബാനയ്‌ക്കുശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്തിക്കുന്നു.
8) നമ്മുടെ ഇടവകയിലെ യൂദിത്ത് ഫോറത്തിന്റെ മീറ്റിങ്ങ് അടുത്ത ഞായറാഴ്ച്ച ജൂലൈ 27-ആം തിയതി 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ്. ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യൂദിത്ത് ഫോറത്തിലുള്ള അമ്മമാരെയും ഇതിലേക്ക് ക്ഷണിക്കുന്നു.
9) നാട്ടിൽ നിന്ന് ഇവിടെ വന്ന് പഠിക്കുകയും, ജോലി ചെയ്യുന്ന യുവതി യുവാക്കളുടെ സംഘടനയായ SPF ന്റെ 2025-26 പ്രവർത്തന വർഷ ഉദ്ഘാടനവും, ജൂലൈ മാസത്തെ General Body മീറ്റിംഗും അടുത്ത ഞായറാഴ്ച്ച 9 മണിയുടെ വി. കുർബാനയ്ക്ക് ശേഷം ചാവറ ഹാളിൽ വെച്ച് നടത്തുന്നു. എല്ലാ അംഗങ്ങളെയും പുതിയതായി ചേരുവാൻ താല്പര്യമുള്ള യുവതി യുവാക്കളും പ്രസ്തുത പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
10) സാന്തോം ക്വയറിന്റെ ആഭിമുഖ്യത്തിൽ ഫാ. പോൾ പൂവത്തിങ്കൽ സി.എം.ഐ. നയിക്കുന്ന Vocology Workshop അടുത്ത ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് മിനി ഹാളിൽ വച്ച് നടത്തുന്നു. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക.
11) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും ജൂലൈ ഇരുപത്തിയൊന്നാം തീയതി തിങ്കളാഴ്ചക്ക് മുമ്പ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
12) ലോഗോസ് ബൈബിൾ ക്വിസ്സ് രെജിസ്ട്രേഷൻ വാർഡ് ഗ്രൂപ്പുകളിൽ വന്നിരിക്കുന്ന ലിങ്കുപയോഗിച്ച് ജൂലൈ 25നു മുമ്പായി പൂർത്തിയാക്കേണ്ടതാണ്. ലോഗോസ് ക്വിസ്സ് പഠനസഹായി Santhome Book Stall-ൽ ലഭ്യമാണ്.
13) ജൂലൈ 26-ആം തിയതി ഈശോയുടെ Grand Parents ആയ വി. ജോവാക്കിംന്റെയും അന്നയുടെയും തിരുനാളാണ്. ആഗോള സഭയിലെ ഈ ദിവസം Grand Parents Day ആയിട്ടാണ് ആഘോഷിക്കുന്നത്. നമ്മുടെ സൗകര്യാർത്ഥം അടുത്ത ഞായറാഴ്ച്ച ജൂലൈ 27-ആം തിയതി മാതൃവേദിയുടെയും സെന്റ് തോമസ് യുത്തിന്റെയും നേതൃത്വത്തിൽ നമ്മുടെ ഇടവകയിലെ Grand Parents നെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം ആദരിക്കുന്നതാണ്. എല്ലാ ഗ്രാൻഡ് പേരന്റസും അന്നേ ദിവസം പങ്കെടുക്കണമെന്ന് ഓർമ്മിക്കുന്നു.
14) ജൂലൈ 28-ആം തിയതി വി. അൽഫോൻസാമ്മയുടെ തിരുനാൾ ആയതിനാൽ അതിനോടനുബന്ധിച്ചുള്ള തിദിന നൊവേന 26-ആം തിയതി വെള്ളിയാഴ്ച്ച ആരംഭിക്കുന്നതാണ്.
15) CBC Mandya Diocese എല്ലാ വർഷവും നടത്തിവരാറുള്ള ഫാമിലി ബൈബിൾ ക്വിസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ എത്രയും പെട്ടന്ന് പേരു നൽകേണ്ടതാണ്. Catechism കുട്ടികളും അവരുടെ മാതാപിതാക്കളും ഒന്നിച്ചു പങ്കെടുക്കുന്ന ഈ ബൈബിൾ ക്വിസ് ആഗസ്റ്റ് മാസത്തിലാണ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.
16) നമ്മുടെ ഇടവകയിൽ 2 മുതൽ 3 വയസു വരെ ഉള്ള കുട്ടികൾക്കായി Play Group ആരംഭിച്ചിരിക്കുന്നു, താല്പര്യമുള്ളവർ Santhome Kinder ഓഫിസുമായി ബന്ധപ്പെടുക.
Prayer Meeting
1) St Sebastian ward 06:30 ന് Baiju P Jacob ന്റെ ഭവനത്തിൽ.
2) St. Francis Assisi Ward 06:00 മണിക്ക് Denny M Chacko യുടെ ഭവനത്തിൽ.
3) Sacred Heart Ward 05:30 ന് Group 1 – Alex Varghese ന്റെ ഭവനത്തിൽ, Group 2 – Alex Joy യുടെ ഭവനത്തിൽ, Group 3 – Bastian Varghese ന്റെ ഭവനത്തിൽ.
4) Holy Trinity Ward 06:00 മണിക്ക് Jaison. A J യുടെ ഭവനത്തിൽ.
5) Holy Family ward 06:00 മണിക്ക് Baby joseph ന്റെ ഭവനത്തിൽ.
6) St Paul’s ward 05:30 ന് Paul Tom ന്റെ ഭവനത്തിൽ.
7) St. Chavara Ward 05:30 ന് Florence ന്റെ ഭവനത്തിൽ.
8) St. Johns Ward 06:00 മണിക്ക് Sachin K Thomas ന്റെ ഭവനത്തിൽ.
9) St. Alphonsa ward 06:00 മണിക്ക് Shiju Thomas ന്റെ ഭവനത്തിൽ.