Sunday Notice 12 July 2025

1) 2024-25 വർഷം സ്തുത്യർഹരായി ഇടവകയിൽ സേവനം അനുഷ്ഠിച്ച ട്രസ്റ്റിമാരെ ഇടവകജനത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

2) 2025-26 വർഷത്തിലേക്കു ട്രസ്റ്റിമാരായി സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുന്ന ട്രസ്റ്റിമാർക്ക് ഇടവകയുടെ പ്രാർത്ഥനാശംസകൾ.

3) ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്ന എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ ഇന്ന് രാവിലെ 9:15 ന് സെന്റ്. ചാവറ ഹാളിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. അതുപോലെതന്നെ ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്ന എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ പാരിഷ് ഓഫീസിൽ നിന്നും അപ്ലിക്കേഷൻ ഫോം വാങ്ങി എത്രയും പെട്ടന്നു പൂരിപ്പിച്ചു നൽകേണ്ടതാണ്.

4) മലയാളം മിഷൻ 2025-26 അധ്യയനവർഷത്തിന്റെ ഉത്‌ഘാടനം ഇന്ന് 12:00 മണിക്ക് സെന്റ്. ചാവറ ഹാളിൽ വച്ച് നടക്കുന്നതാണ്. ജൂലൈ 20 മുതൽ ക്ലാസ്സുകൾ പതിവുപോലെ എല്ലാ ഞായറാഴ്ചയും 10:50-ന്റെ വി. കുർബാനക്കു ശേഷം ഉച്ചക്ക് 12:00 മണി മുതൽ 1:00 മണിവരെ CBSE School Class Room No: 1 & 2-ൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദ വിവരങ്ങൾക്ക് പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.

5) ജൂലൈ 16-ന് കർമ്മലമാതാവിന്റെ തിരുനാളാണ്. സാദിക്കുന്നവരെല്ലാവരും വി. കുർബാനയിലും തിരുക്കർമ്മങ്ങളിലും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.

6) നാട്ടിൽ നിന്ന് ഇവിടെ വന്ന് പഠിക്കുകയും, ജോലി ചെയ്യുന്ന യുവതി യുവാക്കളുടെ സംഘടനയായ SPF ന്റെ 2025-26 പ്രവർത്തന വർഷ ഉദ്ഘാടനവും, ജൂലൈ മാസത്തെ General Body മീറ്റിംഗും 27-ആം തിയതി ഞായറാഴ്ച്ച 9 മണിയുടെ വി. കുർബാനയ്ക്ക് ശേഷം ചാവറ ഹാളിൽ വെച്ച് നടത്തുന്നു. എല്ലാ അംഗങ്ങളെയും പുതിയതായി ചേരുവാൻ താല്പര്യമുള്ള യുവതി യുവാക്കളും പ്രസ്തുത പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

7) St. Chavara association, SCA senior couple apostolate, സംഘടനയിലേയ്ക്ക് പുതിയ മെംബേർസ്നെ ചേർക്കുന്നു, വിവാഹം കഴിഞ്ഞ് 10 വർഷത്തിൽ കൂടുതലായ ദമ്പദികൾക്ക് സംഘടനയിൽ ചേർന്ന് പ്രവർത്തിയ്ക്കാവുന്നതാണ്. സംഘടനയിൽ ചേരുവാൻ താല്പര്യമുള്ള ഇടവക അംഗങ്ങൾ പാരിഷ് ഓഫീസിലോ SCA ഭാരവാഹികളുടെ അടുത്തോ പേര് നൽകാവുന്നതാണ്. SCA യുടെ ഈ പ്രവർത്തന വർഷത്തെ ഉത്‌ഘാടനയോഗവും മെമ്പർഷിപ് പുതുക്കലും ഇന്ന് 9 മണിയുടെ വി. കുർബാനയ്ക്ക് ശേഷം നടക്കുന്നതാണ്. എല്ലാ SCA അംഗങ്ങളും പുതിയതായി സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നവരും ഈ മീറ്റിംഗിൽ പങ്കെടുക്കണം എന്നറിയിക്കുന്നു. 

8) അടുത്ത ഞായറാഴ്ച്ച 2025-26 വർഷത്തിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ രാവിലെ 9 മണിയുടെ വി. കുർബാനമധ്യേ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുന്നതായിരിക്കും. തുടർന്ന് 10:30-നു പാരിഷ് കൗൺസിൽ മീറ്റിങ്ങും Orientation Program ഉണ്ടായിരിക്കുന്നതാണ്. 

9) സാന്തോം ക്വയറിന്റെ ആഭിമുഖ്യത്തിൽ ഫാ. പോൾ പൂവത്തിങ്കൽ സി.എം.ഐ. നയിക്കുന്ന Vocology Workshop ജൂലൈ 27-ആം തിയതി ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് മിനി ഹാളിൽ വച്ച് നടത്തുന്നു. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക.

10) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും ജൂലൈ ഇരുപത്തിയൊന്നാം തീയതി തിങ്കളാഴ്ചക്ക് മുമ്പ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

11) St. Thomas Medical Forum-ത്തിന്റെ നേതൃത്വത്തിൽ അടുത്ത ഞായറാഴ്ച്ച രാവിലെ 8:30 മുതൽ 1 മണിവരെ Dermatology (Skin) and Basic Medical Checkup Camp St. Joseph Hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

12) നമ്മുടെ ഇടവകയിലെ എല്ലാ കുടുംബങ്ങളേയും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് ഭവന വെഞ്ചിരിപ്പ് ജൂലൈ 21 മുതൽ ആരംഭിക്കുന്നതാണ്.

13) പിതൃവേദിയുടെ നേതൃത്തിൽ ജൂലൈ 20-ആം തിയതി ജാലഹള്ളി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ ഉച്ചക്കു 2 മണി മുതൽ വൈകുന്നേരം 5 മണി വരെ Vocation Day നടക്കുന്നതായിരിക്കും. ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥികൾ, Alter Boys/ Girls, പിതൃവേദി അംഗങ്ങളുടെ അടുത്ത് പേരുവിവരങ്ങൾ നൽകേണ്ടതാണ്.

14) ലോഗോസ് ബൈബിൾ ക്വിസ്സ് രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.  വാർഡ് ഗ്രൂപ്പുകളിൽ വന്നിരിക്കുന്ന ലിങ്കുപയോഗിച്ച് ജൂലൈ 25നു മുമ്പായി രജിസ്റ്റർ ചെയ്യുകയും ജോയിനിംഗ് ലിങ്കുപയോഗിച്ച്  മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുകയും ചെയ്യുക. ലോഗോസ് ക്വിസ്സ് പഠനസഹായി Santhome Book Stall-ൽ ലഭ്യമാണ്. 

15) CBC Mandya Diocese എല്ലാ വർഷവും നടത്തിവരാറുള്ള ഫാമിലി ബൈബിൾ ക്വിസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ എത്രയും പെട്ടന്ന് പേരു നൽകേണ്ടതാണ്. Catechism കുട്ടികളും അവരുടെ മാതാപിതാക്കളും ഒന്നിച്ചു പങ്കെടുക്കുന്ന ഈ ബൈബിൾ ക്വിസ് ആഗസ്റ്റ് മാസത്തിലാണ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.

16) നമ്മുടെ ഇടവകയിൽ 2 മുതൽ 3 വയസു വരെ ഉള്ള കുട്ടികൾക്കായി Play Group ആരംഭിച്ചിരിക്കുന്നു, താല്പര്യമുള്ളവർ Santhome Kinder ഓഫിസുമായി ബന്ധപ്പെടുക. 

17) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

Prayer Meeting

1)  St Mary’s ward 05:00 മണിക്ക് Jojo Paul ന്റെ ഭവനത്തിൽ.

2)  St. Thomas Ward 07:00 മണിക്ക് സെബാസ്റ്റിയൻ കല്ലിടുക്കാനാണിയിൽ ന്റെ ഭവനത്തിൽ.

3) St. Mariyam Thresya Ward 06:00 മണിക്ക് സിസിലി വർഗീസിന്റെ ഭവനത്തിൽ.