1) നാളെ മുതൽ വൈകുന്നേരത്തെ 7 മണിയുടെയും, 8:30-ന്റെയും വി. കുർബാന പുനരാംഭിക്കുന്നതായിരിക്കും.
2) ഇന്ന് സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ 5-ആം ക്ലാസ് മുതൽ
12-ആം ക്ലാസ് വരെയുള്ള Catechism students-നുവേണ്ടി നടക്കുന്ന പെയിന്റിങ്ങ് & ഡ്രോയിങ്ങ് മത്സരം ചവറ ഹാളിൽ നടക്കും. താല്പര്യമുള്ള എല്ലാ കുട്ടികളും ഉച്ചക്ക് 1:45-നു ചവറ ഹാളിൽ എത്തിച്ചേരണമെന്ന് ഓർമിപ്പിക്കുന്നു.
3) 2025 – 26 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരുടെ സത്യപ്രതിജ്ഞ അടുത്ത ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം ഉണ്ടായിരിക്കുന്നതാണ്. 2024 – 25 വർഷം ട്രസ്റിമാരായി സ്തുത്യർഹമായി സേവനം അനുഷ്‌ടിച്ച ട്രസ്റ്റിമാരെ അന്നേ ദിവസം പ്രത്യേകം ആദരിക്കുന്നതായിരിക്കും.
4) ജൂലൈ 20-ആം തിയതി 2025-26 വർഷത്തിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ രാവിലെ 9 മണിയുടെ വി. കുർബാനമധ്യേ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുന്നതായിരിക്കും. തുടർന്ന് 10:30നു പാരിഷ് കൗൺസിൽ മീറ്റിങ്ങും Orientation Program ഉണ്ടായിരിക്കുന്നതാണ്.
5) നമ്മുടെ ഇടവകയിലെ എല്ലാ കുടുംബങ്ങളേയും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് ഭവന വെഞ്ചിരിപ്പ് ജൂലൈ 21 മുതൽ ആരംഭിക്കുന്നതാണ്.
6) DVK തിയോളജി ഫാക്കൽറ്റിയുടെ കീഴിൽ CBTS ഒരു വർഷം നീണ്ടു നിൽക്കുന്ന വാരാന്ത്യ ഓൺലൈൻബൈബിൾതിയോളജികോഴ്സ് ജൂലൈ 5 മുതൽ ആരംഭിച്ചു. ഇതിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ പാരിഷ് ഓഫീസിൽ ബന്ധപ്പെടുക.
7) നമ്മുടെ ഇടവകയിൽ, കേരള സർക്കാരിൻ്റെ മലയാളം മിഷൻ ധർമ്മാരാം ചാപ്റ്റർ നടത്തുന്ന മലയാളം ക്ലാസുകൾ ജൂലൈ 13, ഞായറാഴ്ച ആരംഭിക്കുന്നതാണ്. ഏത് പ്രായക്കാർക്കും ഇതിൽ ചേരാവുന്നതാണ്. പ്രവേശന ഫീസ് ഇല്ല. വിശദ വിവരങ്ങൾക്കായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
8) പിതൃവേദിയുടെ നേതൃത്തിൽ ജൂലൈ 20-ആം തിയതി ജാലഹള്ളി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ ഉച്ചക്കു 2 മണി മുതൽ വൈകുന്നേരം 5 മണി വരെ Vocation Day നടക്കുന്നതായിരിക്കും. ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥികൾ, Alter Boys/ Girls, പിതൃവേദി അംഗങ്ങളുടെ അടുത്ത് പേരുവിവരങ്ങൾ നൽകേണ്ടതാണ്.
9) നമ്മുടെ ഇടവകയുടെ Alter Angles Association-ൽ അംഗങ്ങളാകുവാൻ താല്പര്യമുള്ള ആദ്യകുർബാന സ്വീകരണം കഴിഞ്ഞു ഒരു വർഷം പൂർത്തിയാക്കിയവർ പാരിഷ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. പെൺകുട്ടികളിൽ 8-ആം ക്ലാസ് വരെയുള്ളവർക്ക് പേര് നൽകാവുന്നതാണ്.
10) ലോഗോസ് ബൈബിൾ ക്വിസ്സ് രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. വാർഡ് ഗ്രൂപ്പുകളിൽ വന്നിരിക്കുന്ന ലിങ്കുപയോഗിച്ച് ജൂലൈ 25നു മുമ്പായി രജിസ്റ്റർ ചെയ്യുകയും ജോയിനിംഗ് ലിങ്കുപയോഗിച്ച് മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുകയും ചെയ്യുക. ലോഗോസ് ക്വിസ്സ് പഠനസഹായി Santhome Book Stall-ൽ ലഭ്യമാണ്.
11) CBC Mandya Diocese എല്ലാ വർഷവും നടത്തിവരാറുള്ള ഫാമിലി ബൈബിൾ ക്വിസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ എത്രയും പെട്ടന്ന് പേരു നൽകേണ്ടതാണ്. Catechism കുട്ടികളും അവരുടെ മാതാപിതാക്കളും ഒന്നിച്ചു പങ്കെടുക്കുന്ന ഈ ബൈബിൾ ക്വിസ് ആഗസ്റ്റ് മാസത്തിലാണ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.
12) നമ്മുടെ ഇടവകയിൽ 2 മുതൽ 3 വയസു വരെ ഉള്ള കുട്ടികൾക്കായി Play Group ആരംഭിച്ചിരിക്കുന്നു, താല്പര്യമുള്ളവർ Santhome Kinder ഓഫിസുമായി ബന്ധപ്പെടുക.
13) വ്യക്തിത്വത്തെയും ജീവിതത്തെയും കരുപ്പിടിപ്പിക്കുവാനും, കൗൺസിലിങ്ങിലൂടെ ജീവിത പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരെ സഹായിക്കുവാനും പ്രവർത്തന മണ്ഡലങ്ങളിൽ കാര്യക്ഷമത നേടുവാനും ഹോളി ഫാമിലി സിസ്റ്റേഴ്സ് ഒരുക്കുന്ന ബേസിക് കൗൺസിലിംഗ് കോഴ്സ് ജൂലൈ പതിമൂന്നാം തീയതി ആരംഭിക്കുന്നു. ഈ കോഴ്സിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ ഹോളി ഫാമിലി സിസ്റ്റേഴ്സിനെ സമീപിക്കുക.
14) St. Chavara association, SCA – senior couple apostolate, സംഘടനയിലേയ്ക്ക് പുതിയ മെംബേർസ്നെ ചേർക്കുന്നു, വിവാഹം കഴിഞ്ഞ് 10 വർഷത്തിൽ കൂടുതലായ ദമ്പദികൾക്ക് സംഘടനയിൽ ചേർന്ന് പ്രവർത്തിയ്ക്കാവുന്നതാണ്. സംഘടനയിൽ ചേരുവാൻ താല്പര്യമുള്ള ഇടവക അംഗങ്ങൾ പാരിഷ് ഓഫീസിലോ SCA ഭാരവാഹികളുടെ അടുത്തോ പേര് നൽകാവുന്നതാണ്. SCA യുടെ ഈ പ്രവർത്തന വർഷത്തെ ഉത്ഗാടന യോഗവും മെമ്പർഷിപ് പുതുക്കലും ജൂലൈ 13 ന് ഞായറാഴ്ച 9 മണിയുടെ വി. കുർബാനയ്ക്ക് ശേഷം നടക്കുന്നതാണ്. എല്ലാ SCA അംഗങ്ങളും പുതിയതായി സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നവരും ഈ മീറ്റിംഗിൽ പങ്കെടുക്കണം എന്നറിയിക്കുന്നു.