1) ഇന്ന് രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം മിനി ഹാളിൽ വച്ച് പൊതുയോഗവും തുടർന്ന് 2025-26 വർഷത്തേക്കുള്ള Trustee Election-ഉംഉണ്ടായിരിക്കുന്നതാണ്.
2) ഇന്ന് 10.50-ൻ്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ആരംഭിക്കുന്നു. സ്റ്റാർട്ടിൽ ചേർന്നിട്ടുള്ള എല്ലാ കുട്ടികളും അവരുടെ മാതാപിതാക്കളും AC Hall-ൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. ഇതുവരെ സ്റ്റാർട്ടിിൽ രജിസ്റ്റർ ചെയ്യാത്ത 5 മുതൽ 12 വരെയുള്ള കുട്ടികൾക്കു ഇന്ന് സ്പോട്ട് രജിസ്ട്രേഷൻ പരിഷ് ഓഫീസിൽ ചെയ്യാവുന്നതാണ്.
3) നമ്മുടെ ഇടവക മധ്യസ്ഥനായ മാർത്തോമാ ശ്ലീഹായുടെ തിരുനാളും ഇടവക ദിനവും ജൂലായ് ആറാം തീയതി ഞായറാഴ്ച ആഘോഷിക്കുന്നതാണ്. തിരുനാളിനോടനുബന്ധിച്ചുള്ള നൊവേന ജൂൺ 27ആം തീയതി വെള്ളിയാഴ്ച കൊടിയേറ്റത്തോടുകൂടി ആരംഭിക്കുന്നതാണ്. ജൂൺ 27 മുതൽ ജൂലൈ അഞ്ചാം തീയതി വരെ തിരുനാൾ നവ ദിനങ്ങൾ ആയതിനാൽ വൈകിട്ട് 7 മണിയുടെയും 8 30 ന്റെയും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. തിരുനാൾ ദിനമായ ജൂലൈ ആറാം തീയതി ഞായറാഴ്ച ആഘോഷമായ തിരുനാൾ കുർബാന രാവിലെ 8:30 ആയിരിക്കും, തുടർന്ന് ഇടവക ദിനാഘോഷങ്ങളും സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം രാവിലെ ആറുമണിയുടെയും വൈകിട്ട് ആറുമണിയുടെയും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്, മറ്റ് സമയങ്ങളിലെ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. തിരുനാൾ നവദിനങ്ങളിൽ നേർച്ച നൽകുവാൻ ആഗ്രഹിക്കുന്നവർ ഓഫീസിൽ പേരുകൾ നൽകുക. തിരുനാളിന്റെ കൂടുതൽ വിവരങ്ങൾ വാട്സാപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
4) ഇടവക ദിനത്തോടനുബന്ധിച്ച് ജൂലായ് ആറാം തീയതി നടക്കുന്ന ഇടവക ദിനാഘോഷത്തിൽ കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും വ്യത്യസ്തങ്ങളായ മേഖലകളിൽ തങ്ങളുടെ പ്രതിഭാശേഷിക്ക് അവാർഡിന് അർഹരായിട്ടുള്ളവരും, 2024 ലെ ഇടവക ദിനത്തിന് ശേഷം ഈ വർഷം 2025 ജൂലൈ ആറാം തീയതി വരെയുള്ള 2024-25 വർഷത്തിൽ വിവാഹ ജീവിതത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവരും അവരുടെ ഫോട്ടോ സഹിതം പാരിഷ് ഓഫീസിൽ ജൂൺ 25 ആം തീയതിക്കകം നൽകണമെന്ന് അറിയിക്കുന്നു. അവരെ ഇടവക ദിനത്തിൽ പ്രത്യേകം ആദരിക്കുന്നതാണ്.
5) വ്യക്തിത്വത്തെയും ജീവിതത്തെയും കരുപ്പിടിപ്പിക്കുവാനും, കൗൺസിലിങ്ങിലൂടെ ജീവിത പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരെ സഹായിക്കുവാനും പ്രവർത്തന മണ്ഡലങ്ങളിൽ കാര്യക്ഷമത നേടുവാനും ഹോളി ഫാമിലി സിസ്റ്റേഴ്സ് ഒരുക്കുന്ന ബേസിക് കൗൺസിലിംഗ് കോഴ്സ് ജൂലൈ പതിമൂന്നാം തീയതി ആരംഭിക്കുന്നു. ഈ കോഴ്സിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ ഹോളി ഫാമിലി സിസ്റ്റേഴ്സിനെ സമീപിക്കുക.
6)നമ്മുടെ ഇടവകയിൽ2024-25 അധ്യയന വർഷത്തിൽ ICSE, CBSE, STATE, ടോപ്പർ ആയിട്ടുള്ളവർ അവരുടെ മാർക്ക് ലിസ്റ്റ് പാരിഷ് ഓഫീസിലോ St. Vincent de Paul Society സംഘടനയിലെ ഭാരവാഹികൾക്കോ ഈ ബുധനാഴ്ച്ചക്കകം കൊടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
7) സെന്റ് തോമസ് യൂത്ത് അസോസിയേഷനിൽ പുതിയതായി അംഗത്തം നേടുന്ന നമ്മുടെ ഇടവകയിലെ Plus Two കഴിഞ്ഞ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന FIESTA – 2025 ഈ മാസം 29-ആം തിയതി വൈകുന്നേരം 4:30 ന് Roof Top Hall-ൽ വച്ച് നടത്തപ്പെടുന്നു. നമ്മുടെ ഇടവകയിൽ Plus Two പഠനം പൂർത്തിയാക്കിയ എല്ലാ കുട്ടികളെയും FIESTA – 2025 ലേക്ക് സ്വാഗതം ചെയ്യുന്നു
8) ലോഗോസ് ബൈബിൾ ക്വിസ്സ് ആരംഭിച്ചിരിക്കുന്നു വാർഡ് ഗ്രൂപ്പുകളിൽ വന്നിരിക്കുന്ന ജോയ്‌നിങ് ലിങ്ക് ഉപയോഗിച്ച് ജൂലൈ 25-നു മുമ്പായി ജോയിൻ ചെയ്യുക. ലോഗോസ് ക്വിസ്സ് പഠനസഹായി Santhome Book Stall-ൽ ലഭ്യമാണ്.
9) സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ നേതൃത്വത്തിൽ 5-ആം ക്ലാസ് മുതൽ 12-ആം ക്ലാസ് വരെയുള്ള Catechism students നുവേണ്ടിജൂലൈ 6-ന് പെയിന്റിങ്ങ് & ഡ്രോയിങ്ങ് മത്സരം ചവറ ഹാളിൽ നടക്കും. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ജൂലൈ 4-ന് വൈകിട്ട് 5 മണിക്ക് മുൻപായി പാരീഷ് ഓഫീസിലോ ക്രിസ്റ്റഫർ അസോസിയേഷൻ ഭാരവാഹികളുടെ കൈയിലോ പേര് നൽകേണ്ടതാണ്.
10) നമ്മുടെ ഇടവകയുടെ Alter Angles Association-ൽ അംഗങ്ങളാകുവാൻ താല്പര്യമുള്ള ആദ്യകുർബാന സ്വീകരണം കഴിഞ്ഞു ഒരു വർഷം പൂർത്തിയാക്കിയവർ പാരിഷ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. പെൺകുട്ടികളിൽ 8-ആം ക്ലാസ് വരെയുള്ളവർക്ക് പേര് നൽകാവുന്നതാണ്.
11) മണ്ട്യ രൂപതയിലെ കത്തോലിക്കാ കോൺഗ്രസിന്റെ ഉദഘാടന സമ്മേളനം ജൂൺ 28-ആം തിയതി ശനിയാഴ്ച്ച ഉച്ചകഴിഞ് 3 മണിക്ക് നമ്മുടെ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരെയും ഉത്‌ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.
12) ജൂൺ 29 ആം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് Dharmaram ചാപ്പലിൽ ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ പ്രദിക്ഷണവും ഉള്ളതിനാൽ അന്നേദിവസം നമ്മുടെ ഇടവകയിൽ രാവിലെ 9 മണിയുടെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. Dharmaram കോളേജിലെ തിരുഹൃദയ തിരുനാളിലേക്ക് ബഹുമാനപ്പെട്ട റെക്ടർ അച്ഛൻറെ പേരിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
13) അടുത്ത ഞയറാഴ്ച 7.15-ന്റെ വിശുദ്ധ കർബാനക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാത്ഥനയായ പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ജൂൺ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്തിക്കുന്നു.
ഇന്നത്തെ പ്രാർത്ഥനകൂട്ടായിമകൾ
1) സെന്റ് മറിയം ത്രേസ്യ വാർഡ് 4:30-ന് സെന്റ് ചാവറ ഹാളിൽ.
2) ഹോളി ട്രിനിറ്റി വാർഡ് 6 മണിക്ക് ശ്രീ ഫ്രാസിസ് കെ. എം. യുടെ ഭവനിതത്തിൽ.
3) St. Chavara Ward 5:30 ന് ശ്രീമതി Simmi Joji Kattukaran ന്റെ ഭവനത്തിൽ.
4) St. Paul’s Ward 5:30ന് Shanthidham Convent-ൽ വച്ച്.
5) St. Jude Ward 5:00 മണിക്ക് ശ്രീ Sajjen Mathew വിന്റെ ഭവനത്തിൽ.
6) സെന്റ് ജോൺസ് Ward 6 മണിക്ക് മിസ്റ്റർ ജോസ് മാത്യുവിന്റെ ഭവനിതത്തിൽ.