1) ജൂൺ 15 തീയതി ഞായറാഴ്ച 7-15-ന്റെ വിശുദ്ധ കുർബാനയ്ക്കുശേഷം ഡോണേഴ്സ് ട്രസ്റ്റീ ഇലക്ഷൻ നടക്കുന്നതായിരിക്കും. ഈ മാസം 22 തിയതി ഞായറാഴ്ച്ച 9 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം മിനി ഹാളിൽ വച്ച് പൊതുയോഗവും തുടർന്ന് Trustee Election നടക്കുന്നതാണ്. അടുത്ത വർഷം ഇടവകയിൽ ട്രസ്റ്റിമാരായി നിസ്വാർത്ഥ സേവനമനുഷ്ഠിക്കുവാൻ താത്പര്യമുള്ളവർ നോമിനേഷൻ ഫോം പൂരിപ്പിച്ച് ജൂൺ 10 തിയതി ചൊവ്വാഴ്ച്ച വൈകുന്നേരം 7 മണിക്കു മുൻപായി ബഹുമാനപ്പെട്ട വികാരിയച്ചനെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
2) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.
3)നമ്മുടെ ഇടവകയിൽ2024-25 അധ്യയന വർഷത്തിൽ ICSE, CBSE, STATE, ടോപ്പർ ആയിട്ടുള്ളവർ അവരുടെ മാർക്ക് ലിസ്റ്റ് പാരിഷ് ഓഫീസിലോ വിന്സന്റിപ്പോൾ സംഘടനയിലെ ഭാരവാഹികൾക്കോ കൊടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
4) ഞായറാഴ്ച്ചകളിൽ 10:50- നു Catechism Students-നു വേണ്ടി നടത്തപ്പെടുന്ന വിശുദ്ധ കുർബാന മാസത്തിലെ ആദ്യ 2 ഞായറാഴ്ചകളിൽ മലയാളത്തിലും അതുകഴിഞ്ഞു വരുന്ന ഞായറാഴ്ചകളിൽ ഇംഗ്ലീഷ് ഭാഷയിലുമായിരിക്കും നടത്തപ്പെടുന്നത്.
5) ഈ ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന Catechism PTA ജനറൽ ബോർഡി മീറ്റിംഗ് മാറ്റി അടുത്ത ഞായറാഴ്ച്ച ജൂൺ 15നു Roof Top Hall-ൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. എല്ലാ മാതാപിതാക്കളും അതിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
6) ഇന്ന് രാവിലെ 8:45നു ബൈബിൾ നഴ്സറിലേക്കുള്ള കുട്ടികളും 1 ക്ലാസ്സിലേക്കുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ചാവറ ഹാളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
7) 12 ക്ലാസ് പാസ് ആയ കുട്ടികൾക്ക് Catechism Office-ൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.
8) ഇന്ന് Christopher Association-ന്റെ മീറ്റിംഗ് 9 മണിക്ക് ഉണ്ടായിരിക്കുന്നതാണ്.
9) ഇടവകയിലെ സാന്തോം പ്രൊഫഷണൽസ് ഫോറം മുഖേന Know Your ITR: A Guide to Filing Your Income Tax Returns എന്ന വിഷയത്തിൽ ആദായനികുതി റിട്ടേൺ സമർപ്പണവുമായി ബന്ധപ്പെട്ടുള്ള ഒരു ക്ലാസ് 2025 ജൂൺ 15-ന് ഞായറാഴ്ച രാവിലെ 11:00 മണിക്ക് മിനി ഹാളിൽ നടക്കുന്നതായിരിക്കും.
10) സാന്തോം ക്വയറിലേക്കു ഗായിക ഗായകന്മാരെ ആവശ്യമുണ്ട് Instruments വായിക്കുന്നവരെയും ആവശ്യമുണ്ട് താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേരുകൾ കൊടുക്കുക.
11) സാന്തോം ജൂനിയർ ക്വയറിലേക്കു ഗായിക ഗായികന്മാരെ ആവശ്യമുണ്ട് 8 മുതൽ 12 ക്ലാസ് വരെ ഉള്ള കുട്ടികൾക്ക് ഇതിൽ ചേരാവുന്നതാണ്. താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേരുകൾ നൽകുക.
12) ജൂലൈ 6ആം തിയ്യതി ഇടവകാ ദിനത്തിനൊടാനുബന്ധിച്ചു നടത്തുവാൻ ഉദ്ദേശിക്കുന്ന ഓർക്കസ്ട്രേയിലേക്ക് താല്പര്യമുള്ള ഇടവകയിൽ അംഗത്വമുള്ള ഗായിക ഗായകന്മാർക്കും ഇൻസ്ട്രുമെൻറ്സ് വായിക്കുന്നവർക്കും നമ്മുടെ ഇടവക അവസരം ഒരുക്കുന്നു. താല്പര്യമുള്ളവർ ജൂൺ 14ആം തിയ്യതിക്കു മുൻപായി parish ഓഫീസിൽ പേരുകൾ നൽകേണ്ടതാണ്.
13) പിതൃദിനത്തിൽ പിതൃവേദിയുടെ നേതൃത്തത്തിൽ പിതാക്കന്മാർക്കുവേണ്ടി അടുത്ത ഞായറാഴ്ച്ച രാവിലെ 7:15 മുതൽ 12 മണി വരെ ഉള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം ഒരു ലക്കി ഡ്രോ നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് സമ്മാനം നൽകുന്നതാണ്. അടുത്ത ഞായറാഴ്ച്ച കുർബാനയ്ക്കു മുമ്പ് എല്ലാ പിതാക്കന്മാരും പിതൃവേദി ഒരുക്കുന്ന കൗണ്ടറിൽ പേരുവിവരങ്ങൾ നല്കണമെന്ന് ഓർമിപ്പിക്കുന്നു.
14) 2025-26 ആദ്യായാനവർഷത്തിൽ പുതിയതായി STARTT ക്ലാസുകളിൽ ചേരുവാൻ ആഗ്രഹിക്കുന്ന 5 മുതൽ 12 വരെയുള്ള കുട്ടികളുടെ പേരുകൾ Parish ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ ഓർമിപ്പിക്കുന്നു.
15) നമ്മുടെ ഇടവകയിൽ നടത്തപ്പെടുന്ന SCRIPTURA എന്ന ഓൺലൈൻ ബൈബിൾ ക്വിസ് ഇന്ന് വൈകുന്നേരം 8:30-നു നടത്തപ്പെടുന്നു. പ്രായഭേദമന്യേ എല്ലാ ഇടവകാംഗങ്ങൾക്കും ഇതിൽ ചേരാവുന്നതാണ്. അടുത്ത ഞായറാഴ്ച പഠിക്കേണ്ട ഭാഗം മത്തായിയുടെ സുവിശേഷം അദ്ധ്യായം 7 മുതൽ 9 വരെയുള്ള ഭാഗങ്ങളായിരിക്കും. ഇതിൽ ചേരുന്നതിനു നിങ്ങളുടെ വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നിട്ടുള്ള ജോയിനിങ് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയും നോട്ടീസ് ബോർഡിൽ ഉള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയും ചേരാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് Parish Office-ൽ ബന്ധപ്പെടുക.
16) ജൂൺ 14-ന് അടുത്ത ശനിയാഴ്ച ഉച്ചക്ക് 2:30ന് മാതൃവേദിയുടെ ജനറൽ ബോർഡി മീറ്റിംഗ് ചവറ ഹാളിൽ വച്ച് നടത്തുന്നതായിരിക്കും.
17) ലോഗോസ് ബൈബിൾ ക്വിസ്സ് ആരംഭിച്ചിരിക്കുന്നു വാർഡ് ഗ്രൂപ്പുകളിൽ വന്നിരിക്കുന്ന ജോയ്നിങ് ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യാം.
18) പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സെന്റ് തോമസ് യൂത്ത് പള്ളിക്ക് പുറത്തൊരു സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. വിവിധ തരം തൈകളും വിത്തുകളും വളരെ ന്യായമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. ഇത് സെന്റ് തോമസ് യൂത്തിന്റെ ഒരു സംരംഭമാണ്, എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്തിക്കുന്നു. നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ കൈകോർക്കാം!
Prayer Meeting
1) അടുത്ത ഞായറാഴ്ച ഹോളി ഫാമിലി വാർഡിന്റെ പ്രാർത്ഥന കൂട്ടായ്മ്മ മാത്യു പി.ജെ-യുടെ ഭവനത്തിൽ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു.
2) അടുത്ത ഞായറാഴ്ച സെന്റ് സെബാസ്റ്റ്യൻ വാർഡിന്റെ പ്രാർത്ഥന കൂട്ടായ്മ്മ വൈകുന്നേരം 6-30-നു Mr. വിനോയി (H) Bharathi Layout-ൽ വച്ച് നടത്തപ്പെടുന്നതാണ്.