Sunday Notice 01 June 2025

1) അടുത്ത ഞായറാഴ്ച്ച് ജൂൺ 8-നു പന്തക്കുസ്താദിനത്തിൽ രാവിലെ 9 മണിയുടെയും 10:50-ന്റെയും വിശുദ്ധ കുർബാനക്ക് ശേഷം കുട്ടികളെ എഴുത്തിനിരുത്തനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

2) നമ്മുടെ ഇടവകയിൽ പ്രവർത്തിക്കുന്ന സാന്തോം കിൻഡറിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

3) നമ്മുടെ ഇടവകയിൽ വിവാഹം കഴിഞ്ഞ് 10 വർഷവും  അതിൽ താഴെ ഉള്ളവരുമായ യുവദമ്പതിമാർക്കുവേണ്ടി Mandya രൂപത ഒരുക്കുന്ന സംഘടനയാണ് Young Couples Association (YCA). നമ്മുടെ ഇടവകയിലെ എല്ലാ യുവദമ്പതിമാരും ഇതിൽ പേര് നൽകി Parish Office-ൽ രജിസ്റ്റർ ചെയുക.

4) 6 മാസത്തിൽ അധികമായി ഇടവകാതിർത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേർന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാർഡുകൾ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാർഡ് കൗണ്സിലേഴ്സിന്റെ, കയ്യിൽ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാർഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അത് അടച്ച് തീർക്കണമെന്ന് ഓർമിപ്പിക്കുന്നു.

5) നമ്മുടെ ഇടവകയിൽ നടത്തപ്പെടുന്ന SCRIPTURA എന്ന ഓൺലൈൻ ബൈബിൾ ക്വിസ് ഇന്ന് വൈകുന്നേരം 8:30-നു നടത്തപ്പെടുന്നു. പ്രായഭേദമന്യേ എല്ലാ ഇടവകാംഗങ്ങൾക്കും ഇതിൽ ചേരാവുന്നതാണ്. അടുത്ത ഞായറാഴ്ച പഠിക്കേണ്ട ഭാഗം മത്തായിയുടെ സുവിശേഷം  അദ്ധ്യായം 4 മുതൽ 6 വരെയുള്ള ഭാഗങ്ങളായിരിക്കും. ഇതിൽ ചേരുന്നതിനു നിങ്ങളുടെ വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നിട്ടുള്ള ജോയിനിങ് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയും നോട്ടീസ് ബോർഡിൽ ഉള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയും ചേരാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് Parish Office-ൽ ബന്ധപ്പെടുക.

6) St. Chavara association, SCA – senior couple apostolate, സംഘടനയിലേയ്ക്ക് പുതിയ മെംബേർസ്-നെ ചേർക്കുന്നു, വിവാഹം കഴിഞ്ഞ് 10 വർഷത്തിൽ കൂടുതലായ ദമ്പതികൾക്ക് സംഘടനയിൽ ചേർന്ന് പ്രവർത്തിയ്ക്കാവുന്നതാണ്. സംഘടനയിൽ ചേരുവാൻ താല്പര്യമുള്ള ഇടവക അംഗങ്ങൾ പാരിഷ് ഓഫീസിലോ SCA ഭാരവാഹികളുടെ അടുത്തോ പേര് നൽകേണ്ടതാണ്. SCA-യുടെ ഈ പ്രവർത്തന വർഷ ഉദ്ഗാടനയോഗവും മെമ്പർഷിപ് പുതുക്കലും ജൂൺ മാസത്തിൽ നടക്കുന്നതാണ്.

7) 2025-26 ആദ്യായാനവർഷത്തിൽ പുതിയതായി STARTT ക്ലാസുകളിൽ ചേരുവാൻ ആഗ്രഹിക്കുന്ന 5 മുതൽ 12 വരെയുള്ള കുട്ടികളുടെ പേരുകൾ Parish ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ ഓർമിപ്പിക്കുന്നു.

8) നാളെ മുതൽ വൈകുന്നേരം 7 മണിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള വിശുദ്ധ കുർബാന പുനരാരംഭിക്കും.

9) ഞായറാഴ്ച്ചകളിൽ 10:50- നു Catechism Students-നു വേണ്ടി നടത്തപ്പെടുന്ന വിശുദ്ധ കുർബാന മാസത്തിലെ ആദ്യ 2 ഞായറാഴ്ചകളിൽ മലയാളത്തിലും അതുകഴിഞ്ഞു വരുന്ന ഞായറാഴ്ചകളിൽ ഇംഗ്ലീഷ് ഭാഷയിലുമായിരിക്കും നടത്തപ്പെടുന്നത്.

10) അടുത്ത ഞായറാഴ്ച്ച 8 തിയതി Roof Top Hall-ൽ വച്ച് Catechism PTA ജനറൽ ബോർഡി  മീറ്റിംഗ് നടത്തപ്പെടുന്നതായിരിക്കും. എല്ലാ മാതാപിതാക്കളും അതിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.

11) അടുത്ത ഞായറാഴ്ച്ച 8 തിയതി രാവിലെ 8:45നു ബൈബിൾ നഴ്‌സറിലേക്കുള്ള കുട്ടികളും 1 ക്ലാസ്സിലേക്കുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ചാവറ ഹാളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

12) അടുത്ത ഞായറാഴ്ച്ച മുതൽ 12 ക്ലാസ് പാസ് ആയ കുട്ടികൾക്ക് Catechism Office-ൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.

13) Christopher Association-ന്റെ മീറ്റിംഗ് അടുത്ത ഞായറാഴ്ച്ച 8 തിയതി നടക്കുന്നതായിരിക്കും.

14) ഡോണേഴ്സ് ട്രസ്റ്റീ ഇലക്ഷൻ ജൂൺ 15 തീയതി ഞായറാഴ്ച 9 മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്നതായിരിക്കും.  അടുത്ത വർഷം ഇടവകയിൽ ട്രസ്റ്റിമാരായി നിസ്വാർത്ഥ സേവനമനുഷ്ഠിക്കുവാൻ താത്പര്യമുള്ളവർ നോമിനേഷൻ ഫോം പൂരിപ്പിച്ച് ജൂൺ 10 തിയതി ചൊവ്വാഴ്ച്ച വൈകുന്നേരം 7 മണിക്കു മുൻപായി ബഹുമാനപ്പെട്ട വികാരിയച്ചനെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


15) ഈ മാസം 22 തിയതി ഞായറാഴ്ച്ച 9 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം മിനി ഹാളിൽ വച്ച് പൊതുയോഗവും തുടർന്ന് Trustee Election നടക്കുന്നതാണ്.

16) ചർച്ച് നീലേഴ്സിന്റെ ഡ്രോയിംഗുകൾ തയ്യാറാണ്, ഇപ്പോഴും ഇതിനു കോട്ടേഷൻ നൽകാൻ താൽപ്പര്യമുള്ളവർക്ക് പള്ളി ഓഫീസിൽ നിന്ന് വിശദാംശങ്ങൾ ലഭിക്കും, ജൂൺ 7-നോ അതിനുമുമ്പോ അവ നൽകണം. ഈ മാസം 7-ന് ശേഷം ഒരു കോട്ടേഷനും പരിഗണിക്കുന്നതല്ല.

17) ഇടവകയിലെ സാന്തോം പ്രൊഫഷണൽസ് ഫോറം മുഖേന Know Your ITR: A Guide to Filing Your Income Tax Returns എന്ന വിഷയത്തിൽ ആദായനികുതി റിട്ടേൺ സമർപ്പണവുമായി ബന്ധപ്പെട്ടുള്ള ഒരു ക്ലാസ് 2025 ജൂൺ 15-ന് (ഞായറാഴ്‌ച) രാവിലെ 11:00 മണിക്ക് മിനി ഹാളിൽ നടക്കുന്നതായിരിക്കും.