1) ഇന്നേദിവസം രാവിലെ 9 മണിയുടെ ദിവ്യബലിക്കു ശേഷം, Nurses Ministry യുടെ Formation Meeting St. Chavara Hall-ൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. എല്ലാ നഴ്സുമ്മാരും ഇതിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
2) മെയ് മാസം മാതാവിന്റെ വണക്കമാസമാണ്. നമ്മുടെ എല്ലാ കുടുംബങ്ങളിലും കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം മാതാവിൻറെ വണക്കമാസ പ്രാർത്ഥനയും കൂടി ചേർത്ത് പ്രാർത്ഥിച്ച് മാതാവിന്റെ മധ്യസ്ഥം തേടുക.
3) മെയ് 29താം തീയതി കർത്താവിൻറെ സ്വാർഗ്ഗാരോഹണ തിരുനാൾ ആണ് കടമുള്ള ദിവസമായതിനാൽ എല്ലാവരും അന്നേദിവസം വിശുദ്ധ കുർബാനയിൽ സംബന്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു.
4) നമ്മുടെ ഇടവകയിൽ പ്രവർത്തിക്കുന്ന സാന്തോം കിൻഡറിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
5) നമ്മുടെ ഇടവകയിൽ വിവാഹം കഴിഞ്ഞ് 10 വർഷവും അതിൽ താഴെ ഉള്ളവരുമായ യുവദമ്പതിമാർക്കുവേണ്ടി Mandya രൂപത ഒരുക്കുന്ന സംഘടനയാണ് Young Couples Association (YCA). നമ്മുടെ ഇടവകയിലെ എല്ലാ യുവദമ്പതിമാരും ഇതിൽ പേര് നൽകി Parish Office-ൽ രജിസ്റ്റർ ചെയുക.
6) 6 മാസത്തിൽ അധികമായി ഇടവകാതിർത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേർന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാർഡുകൾ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാർഡ് കൗണ്‍സിലേഴ്സിന്റെ, കയ്യിൽ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാർഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അത് അടച്ച് തീർക്കണമെന്ന് ഓർമിപ്പിക്കുന്നു.
7) അടുത്ത ഞായറാഴ്ച മുതൽ SCRIPTURA എന്ന ഓൺലൈൻ ബൈബിൾ ക്വിസ് നമ്മുടെ ഇടവകയുടെ അഭിമുഖ്യത്തിൽ വൈകുന്നേരം 8:30-നു നടത്തപ്പെടുന്നു. പ്രായഭേദമന്യേ എല്ലാ ഇടവകാംഗങ്ങൾക്കും ഇതിൽ ചേരാവുന്നതാണ്. അടുത്ത ഞായറാഴ്ച പഠിക്കേണ്ട ഭാഗം മത്തായിയുടെ സുവിശേഷം അദ്ധ്യായം 1 മുതൽ 3 വരെയുള്ള ഭാഗങ്ങളായിരിക്കും. ഇതിൽ ചേരുന്നതിനു നിങ്ങളുടെ വാർഡ് വാട്സ്ആപ്പ്ഗ്രൂപ്പിൽ വന്നിട്ടുള്ള ജോയിനിങ് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയും നോട്ടീസ് ബോർഡിൽ ഉള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയും ചേരാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് Parish Office-ൽ ബന്ധപ്പെടുക.
8) ഇന്നേദിവസം രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം St. Thomas Youth-ന്റെ ജനറൽ ബോർഡി മീറ്റിംഗ് മിനി ഹാളിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.
9) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും May ഇരുപത്തിയാറാം തീയതി തിങ്കളാഴ്ചക്ക് മുമ്പ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
10) St. Chavara association, SCA – senior couple apostolate, സംഘടനയിലേയ്ക്ക് പുതിയ മെംബേർസ്-നെ ചേർക്കുന്നു, വിവാഹം കഴിഞ്ഞ് 10 വർഷത്തിൽ കൂടുതലായ ദമ്പതികൾക്ക് സംഘടനയിൽ ചേർന്ന് പ്രവർത്തിയ്ക്കാവുന്നതാണ്. സംഘടനയിൽ ചേരുവാൻ താല്പര്യമുള്ള ഇടവക അംഗങ്ങൾ പാരിഷ് ഓഫീസിലോ SCA ഭാരവാഹികളുടെ അടുത്തോ പേര് നൽകേണ്ടതാണ്. SCA-യുടെ ഈ പ്രവർത്തന വർഷ ഉദ്ഗാടനയോഗവും മെമ്പർഷിപ് പുതുക്കലും ജൂൺ മാസത്തിൽ നടക്കുന്നതാണ്.
11) ഇന്നു രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. മെയ് മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
12) മാതാവിന്റെ വണക്കമാസത്തോടനുബന്ധിച്ചിട്ടുള്ള ജപമാല വൈകുന്നേരം 6 മണിയുടെ ദിവ്യബലിയുടെ ശേഷം ഗ്രോട്ടോയുടെ മുമ്പിൽവച്ച് ഉണ്ടായിരിക്കുന്നതാണ്. സാദിക്കുന്നവരെല്ലാവരും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
13) 2025-26 ആദ്യായാനവർഷത്തിൽ പുതിയതായി STARTT ക്ലാസുകളിൽ ചേരുവാൻ ആഗ്രഹിക്കുന്ന 5 മുതൽ 12 വരെയുള്ള കുട്ടികളുടെ പേരുകൾ Parish ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ ഓർമിപ്പിക്കുന്നു.
14) പുതിയ അധ്യായന വർഷത്തെ Catechism Class ജൂൺ 1-ന്, ഞായറാഴ്ച ആരംഭിക്കുന്നു.
15) ഡോണേഴ്സ് ട്രസ്റ്റീ ഇലക്ഷൻ ജൂൺ 15 തീയതി ഞായറാഴ്ച 9 മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്നതായിരിക്കും. അടുത്ത വർഷം ഇടവകയിൽ ട്രസ്റ്റിമാരായി നിസ്വാർത്ഥ സേവനമനുഷ്ഠിക്കുവാൻ താത്പര്യമുള്ളവർ നോമിനേഷൻ ഫോം പൂരിപ്പിച്ച് ജൂൺ 10 തിയതി ചൊവ്വാഴ്ച്ച വൈകുന്നേരം 7 മണിക്കു മുൻപായി ബഹുമാനപ്പെട്ട വികാരിയച്ചനെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
16) ജന്‍സേവ ലാബ്സിന്റെ സഹകരണത്തോടെ കരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് ഈ ഞായറാഴ്ച്ച RRC-യിൽ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. സാദിക്കുന്നവരെല്ലാവരും സഹകരിക്കണമെന്ന് ഓർമിപ്പിക്കുന്നു.