Sunday Notice 18 May 2025

1) അടുത്ത അദ്ധ്യയന വര്‍ഷം വേദപാഠ ക്ലാസ്സുകളിലേക്ക് പുതിയതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പാരീഷ് ഓഫീസിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച ഫോം മെയ് 20 ന് മുന്‍പായി ഓഫീസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയിരിക്കണം. കൊച്ചുകുട്ടികളെ ബൈബിള്‍ നേഴ്സറി ക്ലാസുകളുലേക്ക് ചേര്‍ക്കുവാൻ ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിൽ നിന്ന് ഫോം വാങ്ങേണ്ടതാണ്. മറ്റേതെങ്കിലും ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് വരുന്നവര്‍ അവർ പഠിച്ചിരുന്ന ഇടവകയിൽ നിന്നുള്ള Transfer Certificate കൊണ്ടുവരേണ്ടതാണ്.

2) മെയ് മാസം മാതാവിന്റെ വണക്കമാസമാണ്. നമ്മുടെ എല്ലാ കുടുംബങ്ങളിലും കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം മാതാവിൻറെ വണക്കമാസ പ്രാർത്ഥനയും കൂടി ചേർത്ത് പ്രാർത്ഥിച്ച് മാതാവിന്റെ മധ്യസ്ഥം തേടുക.

3) മെയ് 29താം തീയതി കർത്താവിൻറെ സ്വർഗ്ഗാരോപണ തിരുനാൾ ആണ് കടമുള്ള ദിവസമായതിനാൽ എല്ലാവരും അന്നേദിവസം വിശുദ്ധ കുർബാനയിൽ സംബന്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു.

4) നമ്മുടെ ഇടവകയിൽ പ്രവർത്തിക്കുന്ന സാന്തോം കിൻഡറിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

5) നമ്മുടെ ഇടവകയിൽ വിവാഹം കഴിഞ്ഞ് 10 വർഷവും  അതിൽ താഴെ ഉള്ളവരുമായ യുവദമ്പതിമാർക്കുവേണ്ടി Mandya രൂപത ഒരുക്കുന്ന സംഘടനയാണ് Young Couples Association (YCA). നമ്മുടെ ഇടവകയിലെ എല്ലാ യുവദമ്പതിമാരും ഇതിൽ പേര് നൽകി Parish Office-ൽ രജിസ്റ്റർ ചെയുക.

6) 6 മാസത്തില്‍ അധികമായി ഇടവകാതിർത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേർന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാർഡുകൾ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുക്കുകയും വാർഡ് കൗണ്സിലേഴ്സിന്റെ, കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാർഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അത് അടച്ച് തീർക്കണമെന്ന് ഓർമിപ്പിക്കുന്നു.

7) ജൂൺ ഒന്നു മുതൽ SCRIPTURA എന്ന ഓൺലൈൻ ബൈബിൾ ക്വിസ് നമ്മുടെ ഇടവകയുടെ അഭിമുഖ്യത്തിൽ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 8:30 നു നടത്തപ്പെടുന്നു. പ്രായഭേദമന്യേ എല്ലാ ഇടവകാംഗങ്ങൾക്കും ഇതിൽ ചേരാവുന്നതാണ്. ഇതിൽ ചേരുന്നതിനു നിങ്ങളുടെ വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നിട്ടുള്ള ജോയിനിങ് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയും നോട്ടീസ് ബോർഡിൽ ഉള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയും ചേരാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് സന്ദർശിക്കുക.

8) മെയ് 25 തിയതി രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം St. Thomas Youth ന്റെ ജനറൽ ബോർഡി മീറ്റിംഗ് മിനി ഹാളിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.

9) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും May ഇരുപത്തിയാറാം തീയതി തിങ്കളാഴ്ചക്ക്  മുമ്പ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

10) St. Chavara association, SCA – senior couple apostolate, സംഘടനയിലേയ്ക്ക് പുതിയ മെംബേർസ് നെ ചേർക്കുന്നു, വിവാഹം കഴിഞ്ഞ് 10 വർഷത്തിൽ കൂടുതലായ ദമ്പദികൾക്ക് സംഘടന യിൽ ചേർന്ന് പ്രവർത്തിയ്ക്കാവുന്നതാണ്. സംഘടനയിൽ ചേരുവാൻ താല്പര്യ മുള്ള ഇടവക അംഗങ്ങൾ പാരിഷ് ഓഫീസിലോ SCA ഭാരവാഹികളുടെ അടുത്തോ പേര് നൽകേണ്ടതാണ്. SCA യുടെ ഈ പ്രവർത്തന വർഷ ഉദ്ഗാടന യോഗവും മെമ്പർഷിപ് പുതുക്കലും ജൂൺ മാസത്തിൽ നടക്കുന്നതാണ്.

11) അടുത്ത ഞായറാഴ്ച 25 തീയതി രാവിലെ  7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ  നടത്തുന്നു. മെയ് മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

12) മാതാവിന്റെ വണക്കമാസത്തോസനുബന്ധിച്ച് മെയ് 22 തീയതി മുതൽ മെയ് 31 തിയതി വരെ 10 ദിവസത്തേക്കു വൈകുന്നേരം 6 മണിയുടെ കുർബാനക്ക് ശേഷം  ഗ്രോട്ടോയുടെ മുമ്പിൽവച്ച് ജപമാല ഉണ്ടായിരിക്കുന്നതാണ് അതിനു നേതൃത്തം നല്‌കുന്നവരുടെ വിവരങ്ങൾ നോട്ടീസ് ബോർഡിൽ നൽകുന്നതായിരിക്കും.

13) വണക്കമാസത്തിനോടനുബന്ധിച്ചു മെയ് 20 തിയതി ചൊവ്വാഴ്ച്ച ഇടവകയിലെ മാതൃവേദിയുടെ നേതൃത്തത്തിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ അഖണ്ഡജപമാല നടത്തപ്പെടുന്നു സാധിക്കുന്ന എല്ലാവരും ഇതിൽ പങ്കെടുക്കുവാൻ പരിശ്രമിക്കുക.