Sunday Notice 04 May 2025

സെന്റ്  തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബഗളൂരു.

 അറിയിപ്പുകൾ

04.05.2025

1) അടുത്ത അദ്ധ്യയന വര്‍ഷം വേദപാഠ ക്ലാസ്സുകളിലേക്ക് പുതിയതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പാരീഷ് ഓഫീസില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച ഫോം മെയ് 20 ന് മുന്‍പായി ഓഫീസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയിരിക്കണം. കൊച്ചുകുട്ടികളെ ബൈബിള്‍ നേഴ്സറി ക്ലാസുകളുലേക്ക് ചേര്‍ക്കുവാൻ ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിൽ നിന്ന് ഫോം വാങ്ങേണ്ടതാണ്. മറ്റേതെങ്കിലും ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് വരുന്നവര്‍ അവർ പഠിച്ചിരുന്ന ഇടവകയിൽ നിന്നുള്ള Transfer Certificate കൊണ്ടുവരേണ്ടതാണ്.

2) മെയ് മാസം മാതാവിന്റെ വണക്കമാസമാണല്ലോ. നമ്മുടെ എല്ലാ കുടുംബങ്ങളിലും കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം മാതാവിൻറെ വണക്കമാസ പ്രാർത്ഥനയും കൂടി ചേർത്ത് പ്രാർത്ഥിച്ച് മാതാവിന്റെ മധ്യസ്ഥം തേടുക.

3) 4 ക്ലാസ്സ്  മുതൽ 12ക്ലാസ്സ് വരെ ഉള്ള കാറ്റിക്കിസം സ്റ്റുഡൻസിനു വേണ്ടി സമ്മർ ക്യാമ്പ് ഈ വർഷം മെയ് 7 മുതൽ 10 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക..

4) മെയ് ഒമ്പതാം തീയതി കർത്താവിൻറെ സ്വർഗ്ഗാരോപണ തിരുനാൾ ആണ് കടമുള്ള ദിവസമായതിനാൽ എല്ലാവരും അന്നേദിവസം വിശുദ്ധ കുർബാനയിൽ സംബന്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു.

5) നമ്മുടെ ഇടവകയിൽ പ്രവർത്തിക്കുന്ന സാന്തോം കിൻഡറിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

6) നമ്മുടെ ഇടവകയിൽ വിവാഹം കഴിഞ്ഞ് 10 വർഷവും  അതിൽ താഴെ ഉള്ളവരുമായ യുവദമ്പതിമാർക്കുവേണ്ടി   Mandya രൂപത  ഒരുക്കുന്ന സംഘടനയാണ് Young Couples Association (YCA). നമ്മുടെ ഇടവകയിലെ എല്ലാ യുവദമ്പതിമാരും ഇതിൽ പേര് നൽകി Parish Office-ൽ രജിസ്റ്റർ ചെയുക.

7) 6 മാസത്തില്‍ അധികമായി ഇടവകാതിർത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേർന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാർഡുകൾ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുക്കുകയും വാർഡ് കൗണ്സിലേഴ്സിന്റെ, കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാർഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അത് അടച്ച് തീർക്കണമെന്ന് ഓർമിപ്പിക്കുന്നു.

8) ജൂൺ ഒന്നു മുതൽ SCRIPTURA എന്ന ഓൺലൈൻ ബൈബിൾ ക്വിസ് നമ്മുടെ ഇടവകയുടെ അഭിമുഖ്യത്തിൽ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 8:30 നു നടത്തപ്പെടുന്നു. പ്രായഭേദമന്യേ എല്ലാ ഇടവകങ്ങൾക്കും ഇതിൽ ചേർക്കാവുന്നതാണ്. ഇതിൽ ചേരുന്നതിനു നിങ്ങളുടെ വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നിട്ടുള്ള ജോയിനിങ് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയും നോട്ടീസ് ബോർഡിൽ ഉള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയും ചേരാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് നോക്കുക.