സെന്റ് തോമസ് ഫൊറോന ദേവാലയം
ധർമ്മാരാം, ബഗളൂരു
അറിയിപ്പുകൾ
13.04.2025
1) എല്ലാവർക്കും ഓശാന തിരുനാളിന്റെ ആശംസകൾ. വിശുദ്ധവാര തിരുകർമ്മങ്ങളുടെ നോട്ടീസിന്റെ Digital Copy ഇടവക വാർഡ് ഗ്രുപ്പില്ലേക്ക് അയച്ചിടുണ്ട് അത് ശ്രദ്ധിക്കുക.
2) ഏപ്രിൽ 17 ചൊവ്വാഴ്ച നമ്മുടെ ഭവനങ്ങളിൽ വൃദ്ധരും രോഗികളുമായി കഴിയുന്നവർക്ക് വിശുദ്ധ കുർബാന നൽകുവാനും കുമ്പസാരിപ്പിക്കുവാനുമായി വൈദികർ ഭവനങ്ങളിൽ എത്തുന്നതാണ്. ആവശ്യമുള്ളവർ ഇന്ന് തന്നെ പാരീഷ് ഓഫീസിൽ പേര് നൽകുക.
3) വിശുദ്ധവാരത്തിലെ കുമ്പസാരം April 14,15,16 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 5.30 മുതൽ 9.00 മണി വരെ ഉണ്ടായിരിക്കുന്നതാണ്.. സാധിക്കുന്നവർ ആ സമയം ക്രമീകരിച്ച് വന്ന് കുമ്പസാരിക്കുക .
4) പെസഹാ വ്യാഴാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00വരെ വാർഡ് അടിസ്ഥാനത്തിൽഈ വർഷം ആരാധന ക്രമീകരിച്ചിട്ടുണ്ട്. സാധിക്കുന്ന എല്ലാവരും ഇതിൽ പങ്കെടുക്കുക. അഞ്ചു മണി മുതൽ 6 മണി വരെ പൊതു ആരാധനയാണ്, 6 30ന് പെസഹാ കർമ്മങ്ങൾ ആരംഭിക്കുന്നു. സാധിക്കുന്നവർ ഭവനങ്ങളിൽ ഉണ്ടാക്കുന്ന പെസഹാ അപ്പം പള്ളിയിൽ കൊണ്ടുവരണമെന്ന് ഓർമിപ്പിക്കുന്നു.
5) കഴിഞ്ഞ വർഷത്തെപോലെ ഈ വർഷവുംപെസഹാ ദിവസം 50 നോമ്പിലെ ഉപവാസുകളുടെയും പ്രാർത്ഥനകളുടെയും പരിത്യാഗത്തിലൂടെ ഓരോ കുടുംബവും മാറ്റിവെച്ചിരിക്കുന്ന നിങ്ങളുടെ പരിത്യാഹം വിഹിതം അതൊരു കവറിൽ ആക്കി പെസഹാ വ്യാഴാഴ്ച കുർബാനയിലുള്ള കാഴ്ച സമർപ്പണ സമയത്ത് കുടുംബത്തിലെ ഒരു പ്രതിനിധി അത് നിങ്ങളുടെ നോമ്പുകാല പരിത്യാഗം ആയിട്ട് സമർപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു അതിലൂടെ ലഭിക്കുന്ന തുക നിർധനരായ വിദ്യാർഥികളുടെ ആവശ്യങ്ങൾക്കായിട്ട് ഉപയോഗിക്കുന്നതാണ്.
6) ദുഃഖവെള്ളിയിലെ പീഡാനുഭവ ചരിത്ര വായന രാവിലെ 7.00 മണിക്കും, ആഘോഷമായ കുരിശിന്റെ വഴി ധർമാരാം ചാപ്പലിൽ നിന്ന് വൈകിട്ട് 4.00 ന് ആരംഭിക്കുന്നു.
7) ദുഃഖ ശനിയാഴ്ചയിലെ തിരുകർമ്മങ്ങൾ രാവിലെ 6:30ന് ആരംഭിക്കുന്നു.
8) ഈസ്റ്റർ വിജിൽ ശനിയാഴ്ച രാത്രി 8.30 ന് ആരംഭിക്കുന്നു.
9) ഇന്ന് ഓശാന ഞായറാഴ്ചയിലെ സ്തോത്രകാഴ്ച രൂപതയിലെ കാരുണ്യ നിധിയിലേക്ക് ക്യാൻസർ രോഗികളെ സഹായിക്കുവാൻ വേണ്ടി നൽകണമെന്ന് അറിയിച്ചിട്ടുണ്ട് ഇന്നത്തെ സ്തോത്രകാഴ്ച രൂപതയിലെ കാരുണ്യ നദിയിലേക്ക് മാറ്റിവയ്ക്കുന്നതായിരിക്കും.
10) നമ്മുടെ ഇടവകയിൽ വിവാഹം കഴിഞ്ഞ് 10 വർഷവും അതിൽ താഴെ ഉള്ളവരുമായ യുവദമ്പതിമാർക്കുവേണ്ടി Mandya രൂപത ഒരുക്കുന്ന സംഘടനയാണ് Young Couples Association (YCA). നമ്മുടെ ഇടവകയിലെ എല്ലാ യുവദമ്പതിമാരും ഇതിൽ പേര് നൽകി Parish Office-ൽ രജിസ്റ്റർ ചെയുക.
11) 4 ക്ലാസ്സ് മുതൽ 12ക്ലാസ്സ് വരെ ഉള്ള കാറ്റിക്കിസം സ്റ്റുഡൻസിനു വേണ്ടി സമ്മർ ക്യാമ്പ് ഈ വർഷം മെയ് 7 മുതൽ 10 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക..
12) ഏപ്രിൽ 27 ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം STARTT ൻ്റെ നേതൃത്വത്തിൽ FINANCIAL Scams – AWARENESS AND PRECAUTIONS TO BE TAKEN എന്ന വിഷയത്തെക്കുറിച്ച് ഒരു ക്ലാസ്സ് Chavara ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഇതിലേയ്ക്ക് സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
13) സെൻറ് തോമസ് യൂത്തിന്റെ ജനറൽബോഡി മീറ്റിംഗ് ഇന്ന് 9 മണിയുടെ വി. കുർബാനക്ക് ശേഷം നടത്തപ്പെടുന്നു.
14) പള്ളിയുടെ ഓഫീസിൽ ഓഫീസ് സെക്രട്ടറിയുടെ പോസ്റ്റ് ഒഴിവുണ്ട് താല്പര്യമുള്ളവർ ഓഫീസിൽ Resume നൽകുക.
15) അർഹരായവർക്ക് ഈസ്റ്റർ കിറ്റ് നൽകുന്നുണ്ട് സഹായിക്കാൻ താല്പര്യം ഉള്ളവർ ഓഫീസിൽ പേര് നൽകുക.
16) ) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.