Sunday Notice April 6

06.04.2025

1) ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം പാരിഷ് കൗൺസിൽ മീറ്റിങ്ങിന് മുമ്പായി ഊട്ടുനേർച്ചയുടെ റിവ്യൂ മീറ്റിംഗ് Mini ഹാളിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് പാരിഷ് കൗൺസിൽ മീറ്റിംഗ് നടത്തപ്പെടുന്നു. എല്ലാ കൗൺസിൽ മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കുന്നതാണ്

കഴിഞ്ഞ വര്ഷത്തെപോലെ ഈ വർഷവുംപെസഹാ ദിവസം  50 നോമ്പിലെ ഉപവാസുകളുടെയും പ്രാർത്ഥനകളുടെയും പരിത്യാഗത്തിലൂടെ ഓരോ കുടുംബവും മാറ്റിവെച്ചിരിക്കുന്ന നിങ്ങളുടെ പരിത്യാഹം  അതൊരു കവറിൽ ആക്കി പെസഹാ വ്യാഴാഴ്ച കുർബാനയിലുള്ള കാഴ്ച സമർപ്പണ സമയത്ത്  കുടുംബത്തിലെ  ഒരു പ്രതിനിധി അത് നിങ്ങളുടെ നോമ്പുകാല പരിത്യാഗം ആയിട്ട് സമർപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു അതിലൂടെ ലഭിക്കുന്ന തുക  നിർധനരായ വിദ്യാർഥികളുടെ ആവശ്യങ്ങൾക്കായിട്ട് ഉപയോഗിക്കുന്നതാണ്.

ഓശാന ഞായറാഴ്ചയിലെ സ്തോത്രകാഴ്ച രൂപതയിലെ കാരുണ്യ നിധിയിലേക്ക്  ക്യാൻസർ രോഗികളെ സഹായിക്കുവാൻ വേണ്ടി നൽകണമെന്ന് അറിയിച്ചിട്ടുണ്ട് അടുത്ത ഞായറാഴ്ച സ്തോത്രകാഴ്ച രൂപതയിലെ കാരുണ്യ നദിയിലേക്ക് മാറ്റിവയ്ക്കുന്നതായിരിക്കും.

ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനക്ക്  ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് Mini ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council  മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.

2)പിതൃവേദിയുടെ മീറ്റിംഗ് ഇന്ന് 7.15 ന്റെ  വിശുദ്ധ കുർബാനയ്ക്ക് ശേഷം ചവറ ഹാളിൽ -ൽ വെച്ച് നടത്തപ്പെടുന്നു.

SPF- ന്റെ ജനറൽബോഡി മീറ്റിംഗ് ഇന്ന് 9 മണിയുടെ വി. കുർബാനക്ക്  ശേഷം ചവറ ഹാളിൽ -ൽ വെച്ച് നടത്തപ്പെടുന്നു.

3) St. Christopher Association ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് 7.15 ന്റെ  വിശുദ്ധ കുർബാനയ്ക്ക് ശേഷം Rani Mariya Hall-ൽ വെച്ച് നടത്തപ്പെടുന്നു.

4) ഓശാന ഞായറാഴ്ചത്തെ തിരുകർമ്മങ്ങൾ രാവിലെ 6.30 മെയിൻ ഹാളിൽ വച്ച് ആരംഭിക്കുന്നു,

വിശുദ്ധവാര തിരുകർമ്മങ്ങളുടെ നോട്ടീസിന്റെ   Digital Copy ഇടവക വാർഡ് ഗ്രുപ്പില്ലേക്ക് അയക്കുന്നതാണ്.

4) നമ്മുടെ ഇടവകയിൽ വിവാഹം കഴിഞ്ഞ് 10 വർഷവും  അതിൽ താഴെ ഉള്ളവരുമായ യുവദമ്പതിമാർക്കുവേണ്ടി   Mandya രൂപത  ഒരുക്കുന്ന സംഘടനയാണ് Young Couples Association (YCA). നമ്മുടെ ഇടവകയിലെ എല്ലാ യുവദമ്പതിമാരും ഇതിൽ പേര് നൽകി Parish Office-ൽ രജിസ്റ്റർ ചെയുക.

5) നോമ്പ്കാലത്ത് ഞായറാഴ്ചകളില്‍ വൈകുന്നേരം 5.30ന് ദേവാലയത്തിനുള്ളിലും വെള്ളിയാഴ്ചകളില്‍ 6 മണിയുടെ വി.കുര്‍ബാനയ്ക്കുശേഷം ദേവാലയത്തിനുചുറ്റും കുരിശിന്‍റെ വഴി നടത്തപ്പെടുന്നു.

6) അടുത്ത വെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത്

Savina Convent , St. Thomas Swargarani, St. Thomas Ward

അടുത്ത ഞായറാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത്.  

Jyothidhan Precious Blood, St. Mother Theresa Ward,St. Peter’s Ward, St. Euphrasia Ward, St. Antony’s Ward നോമ്പുകാലങ്ങളിൽ വെള്ളിയാഴ്ച കുരിശിൻറെ വഴി നടക്കുന്നതിനാൽ 7 മണിയുടെ English വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

7) മാതൃവേദിയുടെ നേതൃതത്തിൽ April 7 നു തിങ്കൾ ആഴ്ച രാവിലെ 10.00മണി മുതൽ പളളിയിൽ ആരാധന, വി. കുർബ്ബാന, കുരിശിന്റെ വഴി നടത്തുന്നു.എല്ലാവരെയും സ്വാഗതം ചെയ്യുന്നു

8) നോമ്പ്കാലങ്ങളിൽ എല്ലാ വി കുർബാനക്ക് മുൻമ്പും ശേഷവും കുമ്പസാരിക്കാനുള്ള അവസരം ഉണ്ടായിരിക്കും

9) സെൻറ് മറിയം ത്രേസിയാ  വാർഡിൻറെ ആഘോഷമായ കുരിശിന്റെ വഴി ഇന്ന് വൈകുന്നേരം 7 മണിക്ക് christha vidyalaya -ത്തിൽ വെച്ച് നടത്തപ്പെടുന്നു

10) 4 ക്ലാസ്സ്  മുതൽ 12ക്ലാസ്സ് വരെ ഉള്ള കാറ്റിക്കിസം സ്റ്റുഡൻസിനു വേണ്ടി സമ്മർ ക്യാമ്പ് ഈ വർഷം മെയ് 7 മുതൽ 10 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക..

11) ഏപ്രിൽ 27 ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം STARTT ൻ്റെ നേതൃത്വത്തിൽ  FINANCIAL Scams – AWARENESS AND PRECAUTIONS TO BE TAKEN എന്ന വിഷയത്തെക്കുറിച്ച് ഒരു ക്ലാസ്സ്  Chavara  ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഇതിലേയ്ക്ക് സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

12) സെൻറ് തോമസ് യൂത്തിന്റെ ജനറൽബോഡി മീറ്റിംഗ് അടുത്ത് ഞായറാഴ്ച 9 മണിയുടെ വി. കുർബാനക്ക്  ശേഷം നടത്തപ്പെടുന്നു.

13) നിങ്ങളുടെ  വീടുകളിൽ ഉള്ള പഴയ കുരുത്തോലകൾ പള്ളിയുടെ മുമ്പിലുള്ള വെക്കുന്ന  ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.

14) മാതൃവേദിയുടെ ജനറൽബോഡി മീറ്റിംഗ് ഈ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചാവറ ഹാളിൽ നടത്തപ്പെടുന്നതായിരിക്കും

15) പള്ളിയുടെ ഓഫീസിൽ ഓഫീസ് സെക്രട്ടറിയുടെ പോസ്റ്റ് ഒഴിവുണ്ട് താല്പര്യമുള്ളവർ  വികാരിയച്ചന് കാണുക

16അർഹരായവർക്ക് ഈസ്റ്റർ കിറ്റ് നൽകുന്നുണ്ട് സഹായിക്കാൻ താല്പര്യം ഉള്ളവർ ഓഫീസിൽ പേര് നൽകുക.