സെന്റ് തോമസ് ഫൊറോന ദേവാലയം
ധർമ്മാരാം, ബഗളൂരു
അറിയിപ്പുകൾ
30.03.2025
1) അടുത്ത ഞായറാഴ്ച രാവിലെ 9 മണിയുടെ വി. കുർബാനക്ക് ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് Chavara ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
2) നമ്മുടെ ഇടവകയിൽ വിവാഹം കഴിഞ്ഞ് 10 വർഷവും അതിൽ താഴെ ഉള്ളവരുമായ യുവദമ്പതിമാർക്കുവേണ്ടി Mandya രൂപത ഒരുക്കുന്ന സംഘടനയാണ് Young Couples Association (YCA). നമ്മുടെ ഇടവകയിലെ എല്ലാ യുവദമ്പതിമാരും ഇതിൽ പേര് നൽകി Parish Office-ൽ രജിസ്റ്റർ ചെയുക.
3) നോമ്പ്കാലത്ത് ഞായറാഴ്ചകളില്‍ വൈകുന്നേരം 5.30ന് ദേവാലയത്തിനുള്ളിലും വെള്ളിയാഴ്ചകളില്‍ 6 മണിയുടെ വി.കുര്‍ബാനയ്ക്കുശേഷം ദേവാലയത്തിനുചുറ്റും കുരിശിന്‍റെ വഴി നടത്തപ്പെടുന്നു.
4) അടുത്ത വെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത്
Sanjeevana Convent, St. Sebastian Ward, Santhome Choir
അടുത്ത ഞായറാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത്.
Jnanodhaya CMC , St. Xavier’s Ward. നോമ്പുകാലങ്ങളിൽ വെള്ളിയാഴ്ച കുരിശിൻറെ വഴി നടക്കുന്നതിനാൽ 7 മണിയുടെ English വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
5) പിതൃവേദിയുടെ മീറ്റിംഗ് April 6 ആം തിയ്യതി ഞായറാഴ്ച 7.15 ന്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ചവറ ഹാളിൽ -ൽ വെച്ച് നടത്തപ്പെടുന്നു.
6) നോമ്പ്കാലങ്ങളിൽ എല്ലാ വി കുർബാനക്ക് മുൻമ്പും ശേഷവും കുമ്പസാരിക്കാനുള്ള അവസരം ഉണ്ടായിരിക്കും
7) മാണ്ഡ്യ രൂപതയുടെ നേതൃത്വത്തിൽ ക്രൈസ്റ്റ് CBSE സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് Fr. Daniel Poovannathil അച്ചന്റെ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷൻ നടന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ വൈകുന്നേരം 6 മണിയുടെ വിശുദ്ധ കുർബാനയും തിങ്കളാഴ്ചയിലെ ആറിന്റെയും ഏഴിന്റെയും വിശുദ്ധ കുർബാനകളും എസി ഹാളിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.
8) എല്ലാവർഷവും നടത്തിവരുന്ന 4 ക്ലാസ്സ് മുതൽ 12ക്ലാസ്സ് വരെ ഉള്ള കാറ്റിക്കിസം സ്റ്റുഡൻസിനു വേണ്ടിയുള്ള സമ്മർ ക്യാമ്പ് ഈ വർഷം മെയ് 7 മുതൽ 10 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക..
9) ഏപ്രിൽ 6 ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം STARTT ൻ്റെ നേതൃത്വത്തിൽ FINANCIAL Scams – AWARENESS AND PRECAUTIONS TO BE TAKEN എന്ന വിഷയത്തെക്കുറിച്ച് ഒരു ക്ലാസ്സ് Chavara ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഇതിലേയ്ക്ക് സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
10) 40 മണി ആരാധന ഏപ്രിൽ നാലാം തീയതി രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച് ഏപ്രിൽ 5ന് വൈകിട്ട് 8 മണിയോടുകൂടി അവസാനിക്കുന്നു. കോൺവെന്റുകളുടെയും വാർഡുകളുടെയും അസോസിയേഷങ്ങളുടെയും ലിസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നൽകുന്നതാണ്.
11) എല്ലാവർഷവും നടത്തിവരുന്ന കാറ്റിക്കിസം സ്റ്റുഡൻസിനു വേണ്ടിയുള്ള സമ്മർ ക്യാമ്പ് ഈ വർഷം മെയ് 7 മുതൽ 10 വരെ 4 മുതൽ 12 വരെ ഉള്ള കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക.
12) അടുത്ത ഞാറാഴ്ച വരുമ്പോൾ നിങ്ങളുടെ വീടുകളിൽ ഉള്ള പഴയ കുരുത്തോലകൾ പള്ളിയുടെ മുമ്പിലുള്ള വെക്കുന്ന ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.
13) St. Christopher Association ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും April 6 ആം തിയ്യതി ഞായറാഴ്ച 7.15 ന്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം Rani Mariya Hall-ൽ വെച്ച് നടത്തപ്പെടുന്നു.