23..03.2025
1) നമ്മുടെ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളും, ഊട്ടുനേര്‍ച്ചയും ഇന്ന് വൈകിട്ട് ആറുമണിയുടെ ആഘോഷമായ വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. രാവിലെ 7.15 വിശുദ്ധ കുർബാനക്ക് ശേഷം സെൻറ് ചാവറ ഹാളിൽ നേർച്ച ഭക്ഷണം ഒരുക്കുന്നതിന് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. മുൻകാലങ്ങളിലെ പോലെ വീടുകളിൽ നിന്നുള്ള ചിരട്ടകൾ പാരിഷ് ഹാളിന്റെ സൈഡിലുള്ള കിച്ചണിൽ എത്തിക്കണമെന്ന് അറിയിക്കുന്നു. ഊട്ടുനേര്‍ച്ചയ്ക്ക് സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ ദേവാലയത്തിന് പുറത്തുള്ള കൗണ്ടറിലോ പാരിഷ് ഓഫീസിലോ ഏൽപ്പിക്കുക ഊട്ടുനേര്‍ച്ചയിലേക്ക് ഇടവക അംഗങ്ങളുടെ എല്ലാവിധത്തിലുള്ള സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു. വൈകിട്ട് ആറുമണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം കുഞ്ഞുങ്ങൾക്ക്, വിശുദ്ധ യൗസേപ്പ് പിതാവിൻറെ ചോറൂണ് നൽകുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക.
2) നമ്മുടെ ഇടവകയിൽ വിവാഹം കഴിഞ്ഞ് 10 വർഷവും അതിൽ താഴെ ഉള്ളവരുമായ യുവദമ്പതിമാർക്കുവേണ്ടി Mandya രൂപത ഒരുക്കുന്ന സംഘടനയാണ് Young Couples Association (YCA). നമ്മുടെ ഇടവകയിലെ എല്ലാ യുവദമ്പതിമാരും ഇതിൽ പേര് നൽകി Parish Office-ൽ രജിസ്റ്റർ ചെയ്ത് സംഘടനയിലും അംഗമാകണമെന്ന് താല്പര്യപ്പെടുന്നു.
3)March 28 മുതൽ April 16 വരെ നമ്മുടെ ഇടവകയിൽ കുട്ടികൾക്കായുള്ള മലയാളം ക്ലാസുകൾ ആരംഭിക്കുന്നു പങ്കെടുക്കുവാൻ താല്പര്യമുള്ളവർ Parish ഓഫീസിൽ പേര് നൽകുക .
4) നമ്മുടെ ഇടവക പാമ്പിള്ളി ജോസ് -മേഴ്സി ദമ്പതികളുടെ മകൻ ബ്രദർ മെജോ ജോസ് മാർച്ച് 24 ആം തീയതി Dharmaram College-ല്‍ വച്ച് അഭിവന്ദ്യ Mar. John Panamthottam പിതാവിൽ നിന്ന് ഡീക്കൻ പട്ടം സ്വീകരിക്കുന്നു. അദ്ദേഹത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
5) നോമ്പ്കാലത്ത് ഞായറാഴ്ചകളില്‍ വൈകുന്നേരം 5.30ന് ദേവാലയത്തിനുള്ളിലും വെള്ളിയാഴ്ചകളില്‍ 6 മണിയുടെ വി.കുര്‍ബാനയ്ക്കുശേഷം ദേവാലയത്തിനുചുറ്റും കുരിശിന്‍റെ വഴി നടത്തപ്പെടുന്നു. കുരിശിന്റെ വഴിയ്ക്ക് നേതൃത്വം നല്‍കുന്ന വാര്‍ഡുകളുടെയും കോണ്‍വെന്‍റുകളുടെയും ലിസ്റ്റ് നോട്ടീസ് ബോര്‍ഡിൽ നൽകിയിട്ടുണ്ട്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
6) അടുത്ത വെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത്
Jyodhydhan Precious Blood, Jnanodhaya CMC, St. Jude Ward, St. Mary’s Ward
അടുത്ത ഞായറാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത്.
Jnanodhaya CMC, Basania Convent, St. Mariam Thresia Ward, St. Johns Ward. നോമ്പുകാലങ്ങളിൽ വെള്ളിയാഴ്ച കുരിശിൻറെ വഴി നടക്കുന്നതിനാൽ 7 മണിയുടെ English വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
7) St. Christopher Association ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും April 6 ആം തിയ്യതി ഞായറാഴ്ച 7.15 ന്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം Rani Mariya Hall-ൽ വെച്ച് നടത്തപ്പെടുന്നു.
8) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും ഇന്ന് തന്നെ ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9) നോമ്പ്കാലങ്ങളിൽ എല്ലാ വി കുർബാനക്ക് മുൻമ്പും ശേഷവും കുമ്പസാരിക്കാനുള്ള അവസരം ഉണ്ടായിരിക്കും
10) മാണ്ഡ്യ രൂപതയുടെ നേതൃത്വത്തിൽ മാർച്ച് 29, 30, 31 തീയതികളിൽ ക്രൈസ്റ്റ് CBSE സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് Fr. Daniel Poovannathil അച്ചന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നു. 29, 31ശനി, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 6.00 മണിയുടെയും, 7.00 മണിയുടെയും വി. കുർബാനയും 30 ഞായറാഴ്ച്ച 6.00 മണിയുടെ കുർബാനയും ഉണ്ടായിരിക്കുന്നതല്ല. 29, 31 തീയതികളിൽ വൈകുന്നേരം 8:30ന്റെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. എല്ലാവരും ബൈബിൾ കൺവെൻഷനിൽ പങ്കെടുത്ത് വലിയ ആഴ്ചയിലേക്ക് ഒരുങ്ങുവാൻ ഓർമിപ്പിക്കുന്നു
11)സ്കൂൾ അവധിക്കാലം അടുത്തു വരുന്ന ഈ അവസരത്തിൽ നമ്മുടെ കുട്ടികൾ ഉപയോഗിച്ച പഴയ പുസ്തകങ്ങളും നോട്ട് ബുക്ക് കളും ബൈബിൾ നിർമ്മാണത്തിനായി ഫിയാത്ത് മിഷന് നല്കണമെന്ന് എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. പേപ്പറുകൾ പള്ളിയിൽ വെച്ചിരിക്കുന്ന ഫിയാത്ത് മിഷൻ്റെപെട്ടികളിൽനിഷേപിക്കാവുന്നതാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
12) ഏപ്രിൽ 6 ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം STARTT ന്റെ നേതൃത്വത്തിൽ FINANCIAL Scams – AWARENESS AND PRECAUTIONS TO BE TAKEN എന്ന വിഷയത്തെക്കുറിച്ച് ഒരു ക്ലാസ്സ് Chavara ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഇതിലേയ്ക്ക് സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
St. Thomas Forane Church Dharmaram, Bangalore
Sunday Notice
- The feast of St. Joseph and the Oottunercha will be celebrated today with a solemn Holy Qurbana at 6:00 PM in our parish. As in previous years, households are requested to bring coconut shells to the kitchen located beside the Parish Hall. Those who wish to make donations for the Oottunercha can contribute at the counter outside the church or at the Parish Office. We seek the cooperation and support of all parishioners for this event.
After the 6:00 PM Holy Qurbana, there will be a Choroonu for children in honor of St. Joseph. Interested parents should register at the Parish Office.
- The Young Couples Association (YCA) is an initiative by the Mandya Diocese for couples who have been married for 10 years or less. All young couples from our parish are encouraged to register at the Parish Office and join the association.
- Malayalam classes for children will be conducted in our parish from March 28 to April 16. Those interested in participating are requested to register at the Parish Office.
- Br. Mejo Jose, son of Mr. Jose and Mrs. Mercy Pampilli from our parish, will be elevated to the Order of Diaconate by His Excellency Mar. John Panamthottam at Dharmaram College on March 24. Let us keep him in our prayers.
- During Lent, the Way of the Cross will be held:
- Sundays at 5:30 PM inside the church
- Fridays after the 6:00 PM Holy Mass around the church
The list of wards and convents leading the Way of the Cross is displayed on the notice board. We request everyone’s cooperation.
- Schedule for the Way of the Cross
- Friday: Jyothydhan Precious Blood, Jnanodhaya CMC, St. Jude Ward, St. Mary’s Ward
- Sunday: Jnanodhaya CMC, Basania Convent, St. Mariam Thresia Ward, St. John’s Ward
As the Way of the Cross takes place on Fridays, there will be no English Holy Mass at 7:00 PM.
- The General Body Meeting and Election of St. Christopher Association will be held on April 6 (Sunday) after the 7:15 AM Holy Mass at Rani Maria Hall.
- Articles for the Santhom Messenger, ward news, and advertisements (birthdays, wedding anniversaries, death anniversaries, etc.) should be submitted to the office by today.
- During Lent, confession will be available before and after all Holy Masses.
- Under the leadership of the Mandya Diocese, a three-day Bible Convention will be held at the Christ CBSE School Auditorium on March 29, 30, and 31, led by Fr. Daniel Poovannathil.
There will be no Holy Qurbana at 6:00 PM and 7:00 PM on March 29 (Saturday) and March 31 (Monday). Additionally, there will be no Holy Qurbana at 6:00 PM on March 30 (Sunday).
However, on March 29 and 31, a Holy Mass will be held at 8:30 PM.
Everyone is encouraged to participate in the Bible Convention and spiritually prepare for Holy Week.
- As the school holidays approach, we kindly request families to donate used books and notebooks for Bible printing through Fiath Mission. Paper donations can be placed in the designated Fiat Mission collection boxes in the church. Your cooperation is greatly appreciated.
- On April 6 (Sunday) after the 9:00 AM Holy Mass, STARTT will organize a session on “Financial Scams – Awareness and Precautions” at Chavara Hall. Everyone is warmly invited.