1) നമ്മുടെ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളും, ഊട്ടുനേര്‍ച്ചയും മാർച്ച് 23 ഞായറാഴ്ച വൈകിട്ട് ആറുമണിയുടെ ആഘോഷമായ വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. രാവിലെ 7.15 വിശുദ്ധ കുർബാനക്ക് ശേഷം സെൻറ് ചാവറ ഹാളിൽ നേർച്ച ഭക്ഷണം ഒരുക്കുന്നതിന് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. മുൻകാലങ്ങളിലെ പോലെ വീടുകളിൽ നിന്നുള്ള ചിരട്ടകൾ പാരിഷ് ഹാളിന്റെ സൈഡിലുള്ള കിച്ചണിൽ എത്തിക്കണമെന്ന് അറിയിക്കുന്നു. ഊട്ടുനേര്‍ച്ചയ്ക്ക് സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ ദേവാലയത്തിന് പുറത്തുള്ള കൗണ്ടറിലോ പാരിഷ് ഓഫീസിലോ ഏൽപ്പിക്കുക ഊട്ടുനേര്‍ച്ചയിലേക്ക് ഇടവക അംഗങ്ങളുടെ എല്ലാവിധത്തിലുള്ള സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
2) 2024 – 2025 വർഷത്തിൽ സെന്റ് തോമസ് ഇടവകയിൽ സ്തുതൃർഹമായ സേവനം ചെയ്ത ബഹുമാനപ്പെട്ട നിബിൻ മുണ്ടുനടക്കൽ സി എം ഐ അച്ചനും, ജെറി കൈലാത്ത് സി എം ഐ അച്ഛനും, ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്കു ശേഷം യാത്രയയപ്പും, പ്രാർത്ഥനാശംസകളും നൽകുന്നു. നിങ്ങളുടെ പ്രാർത്ഥനയും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.
3) ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനക്ക് ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് AC ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
4) നമ്മുടെ ഇടവക പാമ്പിള്ളി ജോസ് -മേഴ്സി ദമ്പതികളുടെ മകൻ ബ്രദർ മെജോ ജോസ് മാർച്ച് 24 ആം തീയതി Dharmaram College-ല്‍ വച്ച് അഭിവന്ദ്യ Mar. John Panamthottam പിതാവിൽ നിന്ന് ഡീക്കൻ പട്ടം സ്വീകരിക്കുന്നു. അദ്ദേഹത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
5) നോമ്പ്കാലത്ത് ഞായറാഴ്ചകളില്‍ വൈകുന്നേരം 5.30ന് ദേവാലയത്തിനുള്ളിലും വെള്ളിയാഴ്ചകളില്‍ 6 മണിയുടെ വി.കുര്‍ബാനയ്ക്കുശേഷം ദേവാലയത്തിനുചുറ്റും കുരിശിന്‍റെ വഴി നടത്തപ്പെടുന്നു. കുരിശിന്റെ വഴിയ്ക്ക് നേതൃത്വം നല്‍കുന്ന വാര്‍ഡുകളുടെയും കോണ്‍വെന്‍റുകളുടെയും ലിസ്റ്റ് നോട്ടീസ് ബോര്‍ഡിൽ നൽകിയിട്ടുണ്ട്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
6) അടുത്ത വെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത്
Savina Convent, Shanthi Dham (SH Juniorate) St. George Wilson garden Ward, St. Pauls Ward,
അടുത്ത ഞായറാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത്.
Udaya Bhavan, Holy Family Convent, St. Joseph Adugodi, St. Joseph Lakkasandra.
നോമ്പുകാലങ്ങളിൽ വെള്ളിയാഴ്ച കുരിശിൻറെ വഴി നടക്കുന്നതിനാൽ 7 മണിയുടെ English വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
7) St. Christopher Association ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും April 6 ആം തിയ്യതി ഞായറാഴ്ച 7.15 ന്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം Rani Mariya Hall-ൽ വെച്ച് നടത്തപ്പെടുന്നു.
8) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും March പതിനെട്ടാം തീയതി ചൊവ്വാഴ്ചക്ക് മുമ്പ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9) നോമ്പ്കാലങ്ങളിൽ എല്ലാ വി കുർബാനക്ക് മുൻമ്പും ശേഷവും കുമ്പസാരിക്കാനുള്ള അവസരം ഉണ്ടായിരിക്കും
10) നമ്മുടെ പള്ളിയിലെ ബെഞ്ചും kneelers – ഉം പുതുതായി പണിയുന്നതിന്റെ ആലോചന നടന്നു കൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ പള്ളിയുടെ പ്രത്യേക ഡിസൈൻ പരിഗണിച്ച് അതിന് അതിനനുസൃതമായി ബെഞ്ചും kneelers – ഉം രൂപകൽപ്പന ചെയ്യാൻ കഴിവും താല്പര്യവുമുള്ള ഇടവക അംഗങ്ങളിൽ നിന്നും ബെഞ്ചിന്റെയും kneelers ന്റെയും ഡിസൈൻ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഇന്ന് തന്നെ പാരിഷ് ഓഫീസിൽ എത്തിക്കണമെന്ന് താല്പര്യപ്പെടുന്നു.
11) മാണ്ഡ്യ രൂപതയുടെ നേതൃത്വത്തിൽ മാർച്ച് 29, 30, 31 തീയതികളിൽ ക്രൈസ്റ്റ് CBSE സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് Fr. Daniel Poovannathil അച്ചന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നു. എല്ലാവരും ഇതിൽ പങ്കെടുത്ത് വലിയ ആഴ്ചയിലേക്ക് ഒരുങ്ങുവാൻ ഓർമിപ്പിക്കുന്നു.
ഇന്നത്തെ പ്രാർത്ഥന സമ്മേളനം
St. Don Bosco Ward – വൈകുന്നേരം 7 .00 മണിക്ക് Mr. Shindo Thomas ന്റെ ഭവനത്തിൽ ലും
St. Chavara Ward – വൈകുന്നേരം 6 .30 ന് Mr. Joy Kottackal ന്റെ ഭവനത്തിൽ ലും
St. John’s Ward – വൈകുന്നേരം 6 .00 മണിക്ക് Mr. Vincent K.J. യുടെ ഭവനത്തിൽ ലും വച്ചും നടത്തപെടുന്നു.
St. Thomas Forane Church
Dharamaram, Bangalore
Sunday Announcements – 16.03.2025
- The feast of St. Joseph and the Oottunercha (community meal) in our parish will be celebrated on Sunday, March 23, with a solemn Holy Qurbana at 6:00 PM. After the 7:15 AM Holy Qurbana, arrangement for Oottunercha is happening at St. Chavara Hall, and everyone is warmly invited to participate. As in previous years, households are requested to bring their Coconut shell to the kitchen beside the parish hall. Those who wish to contribute to the Oottunercha can make their donations at the counter outside the church or at the parish office. We look forward to the wholehearted support and cooperation of all parishioners.
- Br. Mejo Jose, son of Mr. Jose & Mrs. Mercy Pampilli, will receive his diaconate ordination on March 24 at Dharmaram College from His Excellency Mar John Panamthottam. Let us keep him in our prayers.
- During Lent, the Way of the Cross will be held inside the church every Sunday at 5:30 PM and around the church every Friday after the 6:00 PM Holy Qurbana. The list of wards and convents leading the Way of the Cross has been posted on the notice board. We seek everyone’s cooperation.
- Next Friday, the Way of the Cross will be led by:
- Savina Convent
- Shanthi Dham (SH Juniorate)
- St. George Wilson Garden Ward
- St. Paul’s Ward
Next Sunday, the Way of the Cross will be led by:
- Udaya Bhavan
- Holy Family Convent
- St. Joseph Adugodi
- St. Joseph Lakkasandra
Please note that the 7:00 PM English Holy Qurbana will not be held on Fridays during Lent due to the Way of the Cross.
- St. Christopher Association will hold its General Body Meeting and election of office bearers on Sunday, April 6, after the 7:15 AM Holy Qurbana, at Rani Maria Hall.
- Articles, ward news, and advertisements (including birthdays, weddings, and memorials) for Santhom Messenger should be submitted to the parish office by Tuesday, March 18.
- Confession will be available before and after all Holy Qurbanas during Lent.
- Plans are in progress to renovate the church benches and kneelers in accordance with the church’s unique design. Parishioners with the skills and interest to design the benches and kneelers are invited to submit their design proposals to the parish office today.
- Under the leadership of the Mandya Diocese, a three-day Bible convention will be conducted by Fr. Daniel Poovannathil on March 29, 30, and 31 at the Christ CBSE School Auditorium. Let us all take part in this spiritual preparation for Holy Week.
Today’s Prayer Meetings:
- St. Don Bosco Ward – 7:00 PM at Mr. Shindo Thomas’s residence
- St. Chavara Ward – 6:30 PM at Mr. Joy Kottackal’s residence
- St. John’s Ward – 6:00 PM at Mr. Vincent K.J.’s residence