16.02.2025

 ധർമ്മാരാം, ബഗളൂരു

 അറിയിപ്പുകൾ

16.02.2025

1)  Catechism Annual Day ഇന്ന് രാവിലെ 8.30 ന്റെ  വിശുദ്ധ കുർബാനയോടെ Main Hall-ൽ വെച്ച് നടത്തപെടുന്നു. എല്ലാ Catechism കുട്ടികളെയും   അവരുടെ മാതാപിതാക്കളേയും  ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.

2) ഇടവക തിരുനാള്‍ ദിവസമായ ഫെബ്രുവരി 22-ാം തിയതി ശനിയാഴ്ച രാവിലെ 6.00 മണിയുടെ  വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വാര്‍ഡുകളിലേക്ക് അമ്പ് കൊണ്ടുപോകുന്നു.  അന്നേദിവസം വൈകുന്നേരം 4.30 ന്റെ  വി. കുര്‍ബാനക്ക് ശേഷം  കൃപാലയില്‍ നിന്ന് ഇടവക ദേവാലയത്തിലേക്ക്  ആഘോഷമായ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാള്‍ ദിവസമായ ഫെബ്രുവരി 23-ാം തിയതി ഞായറാഴ്ച 9 മണിയുടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും, പാരീഷ് ഹാളില്‍വച്ച് ഇടവകയിലെ വാര്‍ഡുകളും സംഘടനകളും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 5.30 നുള്ള പൊതുസമ്മേളനത്തിനുശേഷം മെഗാ മ്യൂസിക്കൽ നൈറ്റും  ഉണ്ടായിരിക്കുന്നതാണ്.

3)  തിരുനാൾ ദിവസങ്ങളിൽ വൈകിട്ട് ആറുമണിക്ക് ജപമാലയും 6 30ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. അതിനാൽ ഈ നൊവേന ദിവസങ്ങളിൽ വൈകിട്ട് 7 മണിയുടെയും, 8:30ന്റെയും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. വാർഡ് അടിസ്ഥാനത്തിൽ ജപമാല ക്രമീകരിച്ചിട്ടുണ്ട് സിസ്റ്റേഴ്സിന്റെയും വാർഡുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തിരുനാളിന്റെ നോട്ടീസ് ശ്രദ്ധിക്കുക.

4) ഫെബ്രുവരി 24-ാം തിയതി ഇടവകയില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. വൈകുന്നേരം 6.30 ന്‍റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വാള്‍ട്ട് സിമിത്തേരിയിലേക്ക്പ്രദക്ഷിണവും ഒപ്പീസും ഉണ്ടായിരിക്കും. ഇവിടെ അടക്കിയിരിക്കുന്നവരുടെ ബന്ധുക്കള്‍ അവരുടെ പ്രിയപെട്ടവരുടെ  കല്ലറകള്‍ അലങ്കരിക്കുന്നത് ഉചിതമായിരിക്കും.

5) ഇനിയും കലാപരിപാടികളുടെ പെൻഡ്രൈവ്  തരാത്തവർ  ഇന്ന് തന്നെ പാരിഷ് ഓഫീസിൽ  നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

6) തിരുനാൾ ദിവസങ്ങളായ വെള്ളി ശനി ഞായർ ദിവസങ്ങളിൽ പാർക്കിംഗ് ക്രൈസ്റ്റ് ICSE സ്കൂൾ ഗ്രൗണ്ടിൽ ആയിരിക്കും

7) Patrons, മെയിന്‍ പ്രസുദേന്തി, പ്രസുദേന്തി എന്നിവ ഏറ്റെടുത്തിരിക്കുന്നവര്‍ 22-ാം തിയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ട്രസ്റ്റി റൂമില്‍ നിന്ന് ബാഡ്ജും മെഴുകു തിരിയും വാങ്ങി   4.30 ന്‍റെ കുര്‍ബാനയ്ക്കുശേഷമുള്ള പ്രസുദേന്തി വാഴ്ചയില്‍ പങ്കെടുക്കേണ്ടതും പ്രദക്ഷിണത്തിൽ  പാലിയത്തിനു മുന്‍പിലായി അവര്‍ക്കായി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് അണിനിരക്കേണ്ടതാണ്.

8) ഇടവക തിരുനാളുമായി ബന്ധപ്പെട്ട വോളണ്ടിയേഴ്സിന്‍റെ മീറ്റിംഗ് ഫെബ്രുവരി 21-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക് നടക്കുന്നു. പേരു നല്‍കിയിട്ടുള്ള എല്ലാ വോളണ്ടിയേഴ്സും യോഗത്തില്‍ സംബന്ധിക്കേണ്ടതാണ്.

9) നമ്മുടെ പള്ളിയുടെ ബുള്ളറ്റിൻ ആയ സാന്തോ മെസഞ്ചർന്റെ പുതിയ എഡിഷൻ വന്നിട്ടുണ്ട് എല്ലാ വാർഡ് കൗൺസിലേഴ്സും അത് ഓഫീസിൽ നിന്ന് വാങ്ങി വാർഡുകളിൽ എത്തിക്കണമെന്ന് ഓർമിപ്പിക്കുന്നു.

10) STY യൂത്തിന്റെ ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മാർച്ച് രണ്ടാം തീയതി 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നു

11) പിതൃവേദിയുടെ ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മാർച്ച് രണ്ടാം തീയതി  7.15 ന്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നു.

ഇന്ന് കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

St. Euphrasia Ward-ഡും, St. Mother Theresa Ward-ഡും, St. Peter’s Ward-ഡുംആയിരിക്കും.

കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം

St. Antony’s Ward = 23000

Vincent De Paul Collection = 16635

കഴിഞ്ഞ ഞായറാഴ്ചയിലെ സ്തോത്രകാഴ്ച 63224/- നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.