സെന്റ് തോമസ് ഫൊറോന ദേവാലയം
ധർമ്മാരാം, ബഗളൂരു
അറിയിപ്പുകൾ
02.02.2025
1) Catechism Annual Exam ഇന്ന് രാവിലെ 11 മണി മുതൽ 1 മണിവരെ Christ CBSE സ്കൂളിൽ വച്ച് നടക്കുന്നു. എല്ലാകുട്ടികളും 9 മണിയുടെ വി. കുർബാനയിലും, 10:30ന്റെ അസംബ്ലിയിലും പങ്കെടുക്കേണ്ടതാണ്. മാതാപിതാക്കൾ അവരെ ഒരുക്കി വിടുന്ന കാര്യം ശ്രദ്ധിക്കുക.
2) അടുത്ത ഞായറാഴ്ച രാവിലെ 9 മണിയുടെ വി. കുർബാനക്ക് ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് മിനി ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
3) ഫെബ്രുവരി 14ാം തീയതി തിരുന്നാളിന് കൊടിയേറുകയാണ്. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 7 മണിയുടേയും, 8.30 യുടെയും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല
4) ഇടവക തിരുനാളിനോട് അനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ള വാർഡുകളും അസോസിയേഷനുകളും ഇന്ന് തന്നെ പാരിഷ് ഓഫീസിൽ പേര് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
5). ഇടവക തിരുനാളിന് പ്രസുദേന്തി ആകുവാനും, നൊവേന ഏറ്റെടുത്ത് നടത്താനും ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിലോ, വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ പക്കലോ, പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വാർഡ് കൗൺസിലേഴ്സ് തിരുനാൾപ്രസുദേന്തി, നൊവേനകൂപ്പണുകൾ, വീടുകളിലെത്തിച്ച ലിസ്റ്റുകൾ ഇന്ന് തന്നെ പാരീഷ് ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.
6) മാതൃവേദിയുടെ ജനറൽബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. എല്ലാ മാതൃവേദി അംഗങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
7) സെന്റ് തോമസ് മെഡിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 9 ഞായറാഴ്ച, രാവിലെ 7:15ന്റെ വിശുദ്ധ കുർബാനക്ക് ശേഷം ബേസിക് ഹെൽത്ത് ചെക്ക് അപ്പ് ഒരു ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
8) 6 മാസത്തിൽ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ് . വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
9). സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SPF (Santhome Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ് വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.
10) ഇനിമുതൽ എല്ലാ ബുധനാഴ്ചകളിലും പാരിഷ് ഓഫീസും, ബുക്ക് സ്റ്റാളും അവധിയായിരിക്കും ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മറ്റുള്ള ദിവസം വരാൻ ശ്രമിക്കുക
ഇന്ന് കൃപാലയ്ക്ക് വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്
St. Antony’s Ward
അടുത്ത ഞായറാഴ്ച കൃപാലയ്ക്ക് വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്
St. Euphrasia Ward-ഡുംആയിരിക്കും.
കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം
St. Xavier’s Ward = 5501/-
Infant Jesus Ward ന്റെ Ward Day ഇന്ന് വൈകുന്നേരം 4.00 മണിക്ക് St. Chavara Hall ൽ വെച്ചും
St Mary’s ward ന്റെ Ward Day ഇന്ന് വൈകുന്നേരം 12.30ന് St. Joseph’s Hall ൽ വെച്ചും നടത്തപ്പെടുന്നു.
ഇന്നത്തെ പ്രാർത്ഥന സമ്മേളനം
St. Mariyam Theresa Ward – വൈകുന്നേരം 6.00 മണിക്ക് Mr. Josebin-ന്റെ ഭവനത്തിൽ വെച്ചും നടത്തപ്പെടുന്നു.