സെന്റ് തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു
അറിയിപ്പുകൾ
8.12.2024
1) അടുത്ത ഞായറാഴ്ച ഡിസംബർ 15, 9 മണിയുടെ വി. കുർബാനക്ക് ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് AC ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
2) ബൈബിൾ കമ്മീഷൻ മാണ്ഡ്യ രൂപതയും KCBC യും സംയുക്തമായി 2023/2024 വർഷങ്ങളിൽ ബൈബിൾ എഴുതി പൂർത്തിയാക്കവരെ ആദരിക്കുന്നതിനും സർട്ടിഫിക്കേറ്റ് നല്കുന്നതിനുമായി 2024 Dec. 22 ന് Hulimavu Santhome church – ൽ ഒന്നിച്ച് കൂടുന്നു. ആയതിനാൽ 2023, 2024 വർഷങ്ങളിൽ ബൈബിൾ എഴുതി പൂർത്തിയാക്കിയവർ ഇതിൽ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുൽ വിവരങ്ങൾക്കായി നോട്ടീസ് ബോർഡ് കാണുക.
3) ഇന്ന് വൈകിട്ട് 5 മണിക്ക് നമ്മുടെ ഇടവകയിൽ മെഗാ കരോൾ Boun Natale-യും, ഗുഡ്നെസ്സ് TV യുടെ കരോൾ ഉത്സവവും നടത്തപ്പെടുന്നു. പങ്കെടുക്കുന്ന എല്ലാവരും വൈകുന്നേരം 5 മണിക്ക് തന്നെ ധർമ്മാരം ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്. രാവിലെ 9 മണി മുതൽ എല്ലാ കുർബാനകൾക്കും പാർക്കിംഗ് ക്രൈസ്റ്റ് ICSE സ്കൂളിൻറെ ഗ്രൗണ്ടിൽ ആയിരിക്കും.
4) ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന വേളാങ്കണ്ണി പോണ്ടിച്ചേരി തീർത്ഥയാത്ര ജനുവരി 10 ആം തീയതി രാത്രി പുറപ്പെട്ട് 13 ആം തീയതി രാവിലെ തിരിച്ചെത്തുന്നു. തീർത്ഥയാത്രയ്ക്ക് പോകാൻ താല്പര്യമുള്ളവർ പാരിഷ് ഓഫീസിലോ, ക്രിസ്റ്റഫർ അസോസിയേൻ പള്ളി മുറ്റത്തു നടത്തുന്ന സീറ്റ് ബുക്കിംഗ് കൗണ്ടറിലോ സമീപിക്കുക.
5) ക്രിസ്തുമസിനോടനുബന്ധിച്ചു സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ ഡിസംബർ 15 ആം തിയതി മുതൽ 25 ആം തിയതിവരെ പള്ളി മുറ്റത്തു കേക്ക് സ്റ്റാൾ നടത്തുന്നു .മിതമായ വിലയിൽ സ്വാദിഷ്ടമായ കേക്കുകൾ ലഭ്യമാണ് . എല്ലാദിവസവും രാവിലെ 6 :30 മുതൽ രാത്രി 9 മണിവരെ കേക്ക് സ്റ്റാൾ പ്രവർത്തിക്കുന്നതാണ് .
6) സെന്റ് തോമസ് മെഡിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ ബേസിക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ഇന്ന് രാവിലെ 8 30 മുതൽ 11:30 വരെ സെൻറ് ജോസഫ് ഹാളിൽ വച്ച് നടത്തപ്പെടുന്നു എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
7) നമ്മുടെ ഇടവകയിലെ ക്രിസ്തുമസ് ദിന ആഘോഷങ്ങളുടെ ഭാഗമായി സെന്റ്. ചാവറ അസോസിയേഷൻ ന്റെ നേതൃത്വത്തിൽ ഡിസംബർ 24 ആം തീയതി നടത്തിവരാറുള്ള മത്സരങ്ങളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ക്രിസ്തുമസ് രാത്രി നടത്തപ്പെടുന്ന കരോൾ singing competition ന് ആദ്യം പേര് തരുന്ന പത്ത് വാർഡുകൾക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. മറ്റ് മത്സരങ്ങൾ:- വാർഡ് കൾക്ക് വണ്ടി Christmas Crib making മത്സരം, എല്ലാ ഇടവക അംഗങ്ങൾക്കും പങ്കെടുക്കാവുന്ന ക്രിസ്മസ് സ്റ്റാർ മത്സരം, എന്നിവയും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കും പേരുകൾ രജിസ്റ്റർ ചെയ്യുവാനും പാരീഷ് ഓഫീസുമായോ SCA ഭാരവാഹികളുമായോ ബന്ധപെടുക.
8)Mandya രൂപതയുടെ മിഷ്യൻ സെൻററിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിലേക്ക് മെഡിസിൻ ആവശ്യമുണ്ട്. നമ്മുടെ വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ മെഡിസിൻസ് പാരീഷ് ഓഫീസിലുള്ള ബോക്സിൽ 15 ആം തീയതിക്ക് മുമ്പായി നിക്ഷേപിക്കുക.
9) ലോഗോസ് ക്വിസ് പരിശീലനത്തിന്റെ ഭാഗമായി നടത്തിവരുന്ന ബൈബിൾ വായന എല്ലാ ഞായറാഴ്ചകളിലും 9 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം റാണി മരിയ ഹാളിൽ വച്ച് നടത്തപ്പെടുന്നു. താത്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
10) ഈ മാസത്തെ സാന്തോം മെസ്സഞ്ചറിന്‍റെ പുതിയ പതിപ്പ് പാരിഷ് ഓഫീസിൽ എത്തിയിട്ടുണ്ട് വാർഡ് കൗൺസിലേഴ്സ് അത് വാങ്ങി വീടുകളിൽ എത്തിക്കണമെന്ന് ഓർമിപ്പിക്കുന്നു.