Notice date – 29 September, 2024

സെന്റ്  തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

29.09.2024           

1) ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തുന്നത് സെന്റ് ഡോൺ ബോസ്‌ക്കോ വാർഡും, അടുത്ത ആഴ്ചയിലെ  കാഴ്ച സമർപ്പണം സെന്റ് ഫ്രാൻസിസ് അസ്സിസി വാർഡും ആയിരിക്കും. വാർഡ്കളിലെ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുക്കണമെന്നു താല്പര്യപ്പെടുന്നു. കഴിഞ്ഞ ഞാറാഴ്ചയിലെ  സെന്റ് ചാവറ വാർഡിന്റെ കാഴ്ച സമർപ്പണം 4300/- കാറ്റിക്കിസം ഒന്നാം ക്ലാസ്സിന്റെ കാഴ്ച  സമർപ്പണം 11420/- കാറ്റിക്കിസത്തിന്റെ കാഴ്ച സമർപ്പണം ഇന്ന്  രണ്ടാം ക്ലാസും, അടുത്ത ആഴ്ച മൂന്നാം ക്ലാസും ആയിരിക്കും. നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.

2) രൂപത തലത്തിലുള്ള ലോഗോസ് ക്വിസ് മത്സരം ഇന്ന്  2  മണിക്ക്  CBSE School-ല്‍ വച്ച് നടത്തപ്പെടുന്നു. എല്ലാവരും 1.15-ന് തന്നെ CBSE School-ല്‍ റിപ്പോർട്ട്  ചെയേണ്ടതാണ്. എല്ലാവർക്കും പ്രാർത്ഥന ആശംസകൾ.

3) നാളെ തുടങ്ങി  തിങ്കൾ മുതൽ ശനി വരെ എല്ലാദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് ഇംഗ്ലീഷ്  വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.

4) ഒക്ടോബർ 14 മുതൽ 15 വരെ ക്രൈസ്റ്റ് ICSE സ്കൂളിൽ chosen എന്ന പേരിൽ- സിഎംഐ നാഷണൽ യൂത്ത് മീറ്റ് നടക്കുന്നു. നമ്മുടെ ഇടവകയിലെ എല്ലാ യുവജനങ്ങളും ഈ മീറ്റിൽ പങ്കെടുക്കണമെന്ന് പ്രത്യേകമായി താല്പര്യപ്പെടുന്നു. രജിസ്ട്രേഷനുള്ള ക്യു ആർ കോഡ് പള്ളിയുടെ മുൻപിലുള്ള നോട്ടീസ് ബോർഡിലും അഡ്മിനിസ്ട്രേറ്റ് ബ്ലോക്കിലുള്ള നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചിട്ടുണ്ട്. യുവജനങ്ങളെ ഈയൊരു മീറ്റിലേക്ക് പറഞ്ഞു വിടുവാനായി എല്ലാ മാതാപിതാക്കളും പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

5) ആദ്യകുർബാന സ്വീകരണത്തിന് ഒരുക്കമായുള്ള ക്ലാസുകൾ ശനിയാഴ്ച വൈകിട്ട് 3.30 മുതൽ 5.45 വരെയും. ഞായറാഴ്ച ഉച്ചക്ക് 12.00 മണി  മുതൽ 3.00 മണി വരെയും ആയിരിക്കും. ഇന്ന് ആദ്യകുർബാന ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.

6) പുതുതായി രൂപംകൊണ്ട St. Antony’s – Electronic City, St. Peter’s – Bannerghatta, St. Mother Teresa – Marathahalli, St. Euphrasia – Vijayanagara എന്നി വാർഡുകളുടെ ഒരു സംയുക്ത പ്രാർത്ഥന മീറ്റിംഗ് ഇന്ന്  9 മണിയുടെ വി.കുർബാനക്ക്  ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ വാർഡുകളെയും ക്ഷണിക്കുന്നു. മുൻകാലങ്ങളിൽ സെൻറ് തോമസ് ഇടവകാംഗമായിരിക്കുകയും, other ward എന്ന പേരിൽ അറിയപ്പെടുകയും ചെയ്തിരുന്ന ഇടവകാംഗങ്ങളായ കുടുംബങ്ങൾ പാരിഷ് ഓഫീസിൽ സമീപിച്ച് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഏരിയ അനുസരിച്ച് മേൽപ്പറഞ്ഞ പുതിയ നാലു വാർഡുകളിൽ ഏതെങ്കിലും ഒരു വാർഡിൽ അംഗത്വം സ്വീകരിച്ചുകൊണ്ട് പാരിഷ് മെമ്പർഷിപ്പ് നിലനിർത്തേണ്ടതാണ്. ഒക്ടോബർ പതിനഞ്ചാം തീയതിക്കുശേഷം മേൽപ്പറഞ്ഞ പ്രകാരം ഫാമിലി റെക്കോർഡ് അപ്ഡേറ്റ് ചെയ്യാത്തവർ, അതിനാൽ തന്നെ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ അനുസരിച്ച് ഇടവക ആത്മസ്ഥിതിയിൽ നിന്നും, നീക്കം ചെയ്യപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.

7) 25 ജൂബിലി വർഷമായി പ്രഖ്യാപിച്ചുകൊണ്ട് pilgrims & Hope എന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രമാണ രേഖയെ  ആസ്പിതമാക്കി കൊണ്ട്  Visual Rosary,  Pro Life, Family Prayer, journey with holy spirit. എന്നിവ ആധാരമാക്കി ഇന്ന് സെന്റ്  ജോസഫ് ഹാളിൽ വെച്ച്  come and see .. A journey of hope എന്ന തലക്കെട്ടിൽ ഒരു ആർട്ട് എക്സിബിഷൻ നടത്തപ്പെടുന്നു. എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

8) ഞായറാഴ്ചകളിലും മറ്റ് മുഖ്യ ദിവസങ്ങളിലും പാർക്കിങ്ങിന് നേതൃത്വം നൽകുന്നത് ക്രിസ്റ്റഫർ അസോസിയേഷൻ ആണ് ദയവായി  അവരുമായി സഹകരിക്കുക. രാവിലെ 6.00 മണിക്കും 7.15 ന്റെയും  വി.കുർബാനക്ക് ഫോർ വീലർ വാഹനങ്ങൾ ബേസ്‌മെന്റിൽ പാർക്ക് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

9) ഒൿടോബർ ആറാം തീയതി ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ Graceful ageing എന്നപേരിൽ 58 വയസ്സിന് മുകളിലുള്ളവർക്ക് ഒരു സെമിനാർ നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാരിഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യുക, കൂടുതൽ വിവരങ്ങൾക്ക് ക്രിസ്റ്റഫർ അസോസിയേഷൻ ഭാരവാഹികളെ  ബന്ധപ്പെടുക.

11) അടുത്ത ഞാറാഴ്ച 10.50 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

13) ഇന്ന് 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. സെപ്റ്റംബർ മാസത്തിൽ വിവാഹിതരായവർ ഇതില്‍ പങ്കെടുക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

14) ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം SPF സംഘടനയുടെ ജനറൽബോഡി മീറ്റിംഗ് Roof Top ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യുവതി യുവാക്കളെയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.

15) ഒൿടോബർ ദശദിനാഘോഷം 4 മുതൽ 13 വരെ ക്രമീകരിച്ചിരിക്കുന്നു. വൈകിട്ട് 6 മണിക്ക് വി. കുർബാനയോടുകൂടി ആരംഭിച്ച്  നിശ്ചിത  വാർഡുകളുടെ നേതൃത്വത്തിൽ ജപമാലയും നടത്തപ്പെടുന്നു. എല്ലാവരും ഈ പത്ത് ദിവസങ്ങളിലും വി. കുർബാനയിലും ജപമാലയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഓർമിപ്പിക്കുന്നു. വാർഡുകളിലെ ജപമാല ഒൿടോബർ  21 ആരംഭിച്ച്  31 അവസാനിക്കുന്നു. 27ന് കുട്ടികളുടെ ധ്യാനം നടക്കുന്നതിനാൽ അന്ന്  വാർഡുകളിൽ ജപമാല ഉണ്ടായിരിക്കുന്നതല്ല.

16) മാണ്ഡ്യ രൂപതയുടെ മാതൃവേദി സംഗമം ഒക്ടോബർ രണ്ടാം തീയതി ബുധനാഴ്ച നടത്തപ്പെടുന്നു രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നു. നമ്മുടെ ഇടവകയിലെ  എല്ലാ അമ്മമാരെയും പ്രത്യേകം ക്ഷണിക്കുന്നു. താല്പര്യമുള്ളവർ രജിസ്ട്രേഷൻ ഫീ അടച്ച് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

17) സെൻതോമസ് മെഡിക്കൽ ഫോറത്തിന് നേതൃത്വത്തിലും നേത്രദാമ eye ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെയും ഒക്ടോബർ മാസം ആറാം തീയതി അടുത്ത ഞായറാഴ്ച  രാവിലെ 8 30 മുതൽ 12 30 വരെ ഒരു ബേസിക് ഹെൽത്ത് ചെക്കപ്പ് ആൻഡ് eye ചെക്കപ്പ് ക്യാമ്പ് സെൻറ് ജോസഫ് ഹാളിൽ വച്ച് നടത്തുന്നു എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.