സെന്റ് തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു
അറിയിപ്പുകൾ
22.09.2024
1) St. Christopher Association-ന്റെ നേതൃത്വത്തിൽ ഇന്ന് എല്ലാ വിശുദ്ധ കുർബാനയ്ക്കു ശേഷവും അപകടരഹിത യാത്രയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും വാഹന വെഞ്ചിരിപ്പ് കർമ്മവും ബഹുമാനപ്പെട്ട വൈദികർ നടത്തുന്നു ഇടവകയിലെ എല്ലാ വാഹന ഉടമസ്ഥരും തങ്ങളുടെ വാഹനങ്ങൾ കൊണ്ടുവന്ന് ഈ കർമ്മത്തിൽ പങ്കെടുത്ത് അനുഗ്രഹം നേടണമെന്ന് അറിയിക്കുന്നു.
2) ഇന്ന് 9 മണിയുടെ വി.കുർബാനക്ക് ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് AC ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്
3) ഇന്ന് St. Thomas Youth-ന്റെ ജനറൽ ബോഡി മീറ്റിംഗ് രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്കു ശേഷം നടത്തപ്പെടുന്നതാണ് എല്ലാ യുവജനങ്ങളും നിർബന്ധമായും ഇതിൽ പങ്കെടുക്കേണ്ടതാണ്.
4) നമ്മുടെ ഇടവകയിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന ബഹുമാനപ്പെട്ട ക്രിസ്റ്റി ബ്രദറും, ജയ്ജിൻ ബ്രദറും അവരുടെ ശുശ്രൂഷ പൂർത്തിയാക്കി. പൂർത്തിയാക്കി ഡീക്കൻ പട്ടത്തിനായി ഒരുങ്ങുകയാണ്. അവർ ഇടവകയിൽ ചെയ്തുകൊണ്ടിരുന്ന എല്ലാ സേവനങ്ങൾക്കും നമുക്ക് നന്ദി പറയാം. അവരുടെ തുടർ പഠനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം അവരുടെ വൈദിക ജീവിതത്തിൽ എല്ലാവിധ ആശംസകളും നേരുന്നു.
5) ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തുന്നത് സെന്റ് ചാവറ വാർഡും. അടുത്ത ആഴ്ചയിലെ കാഴ്ച സമർപ്പണം സെന്റ് ഡോൺ ബോസ്‌ക്കോ വാർഡും ആയിരിക്കും. വാർഡ്കളിലെ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുക്കണമെന്നു താല്പര്യപ്പെടുന്നു. കഴിഞ്ഞ ഞാറാഴ്ചയിലെ സെൻറ് അൽഫോൻസാ വാർഡിന്റെ കാഴ്ച സമർപ്പണം 9600/- കാറ്റിക്കിസം ബൈബിൾ നഴ്സറി കാഴ്ച സമർപ്പണം ,14500/- നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.
6) അടുത്ത ഞായറാഴ്ച രൂപത തലത്തിലുള്ള ലോഗോസ് ക്വിസ് മത്സരം നടക്കുന്നു. Register ചെയ്ത എല്ലാവരും നന്നായി ഒരുങ്ങി പരീക്ഷയിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു. ലോഗസ് ക്വിസ് പരീക്ഷ CBSE School-ല്‍ വച്ച് നടത്തപ്പെടുന്നു.
7) ആദ്യകുർബാന സ്വീകരണത്തിന് ഒരുക്കമായുള്ള ക്ലാസുകൾ ഇന്നലെ മുതൽ ആരംഭിച്ചിരിക്കുന്നു. ശനിയാഴ്ച 3.30 മുതൽ 5.45 വരെയും. ഞായറാഴ്ച 12.00 മണി മുതൽ മൂന്നു മണി വരെയും ക്ലാസുകൾ ഉണ്ടായിരിക്കും
8) ഞായറാഴ്ചകളിലും മറ്റ് മുഖ്യ ദിവസങ്ങളിലും പാർക്കിങ്ങിന് നേതൃത്വം നൽകുന്നത് ക്രിസ്റ്റഫർ അസോസിയേഷൻ ആണ് ദയവായി അവരുമായി സഹകരിക്കുക. രാവിലെ 6.00 മണിക്കും 7.15 ന്റെയും വി.കുർബാനക്ക് ഫോർ വീലർ വാഹനങ്ങൾ ബേസ്‌മെന്റിൽ പാർക്ക് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
9) ഒൿടോബർ ആറാം തീയതി ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ Graceful ageing എന്നപേരിൽ 58 വയസ്സിന് മുകളിലുള്ളവർക്ക് ഒരു സെമിനാർ നടത്തുന്നു. പെങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്രിസ്റ്റഫർ അസോസിയേഷൻ ഭാരവാഹികളെ സമീപിക്കുക.
10) ഈ വരുന്ന സെപ്റ്റംബർ 27-ന് St. Vincent De Paul ന്റെ തിരുനാൾ ആഘോഷിക്കുകയാണ് വൈകുന്നേരം 6 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കും
11) ഇന്ന് 10 50 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
12) ഇനി മുതൽ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 8.30ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും
13) അടുത്ത ഞാറാഴ്ച 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ആഗസ്റ്റ് മാസത്തിൽ വിവാഹിതരായവർ ഇതില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
14) നമ്മുടെ നിലവിലുള്ള Other ward – കൾ ഇനി മുതൽ St. Antony’s Ward, Electronic City, St. Peter’s Ward, Bannerghatta, St. Mother Teresa Ward, Marathahalli, St. Euphrasia Ward, Vijayanagara എന്നിവയായി തിരിച്ചിരിക്കുന്നു. മുൻകാലങ്ങളിൽ സെൻറ് തോമസ് ഇടവകാംഗമായിരിക്കുകയും, other ward എന്ന പേരിൽ അറിയപ്പെടുകയും ചെയ്തിരുന്ന ഇടവകാംഗങ്ങളായ കുടുംബങ്ങൾ പാരിഷ് ഓഫീസിൽ സമീപിച്ച് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഏരിയ അനുസരിച്ച് മേൽപ്പറഞ്ഞ പുതിയ നാലു വാർഡുകളിൽ ഏതെങ്കിലും ഒരു വാർഡിൽ അംഗത്വം സ്വീകരിച്ചുകൊണ്ട് പാരിഷ് മെമ്പർഷിപ്പ് നിലനിർത്തേണ്ടതാണ്. ഒക്ടോബർ പതിനഞ്ചാം തീയതിക്കുശേഷം മേൽപ്പറഞ്ഞ പ്രകാരം ഫാമിലി റെക്കോർഡ് അപ്ഡേറ്റ് ചെയ്യാത്തവർ, അതിനാൽ തന്നെ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ അനുസരിച്ച് ഇടവക ആത്മസ്ഥിതിയിൽ നിന്നും, നീക്കം ചെയ്യപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
15) 25 ജൂബിലി വർഷമായി പ്രഖ്യാപിച്ചുകൊണ്ട് pilgrims & Hope എന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രമാണ രേഖയെ ആസ്പിതമാക്കി കൊണ്ട് Visual Rosary, Pro Life, Family Prayer, journey with holy spirit. എന്നിവ ആധാരമാക്കി അടുത്ത ഞായറാഴ്ച സെപ്റ്റംബർ 29 ആം തീയതി സെന്റ് ചാവറ ഹാളിൽ വെച്ച് come and see . . A journey of hope എന്ന തലക്കെട്ടിൽ ഒരു ആർട്ട് എക്സിബിഷന്നിലേക് എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
16) പുതുതായി രൂപംകൊണ്ട നാല് St. Antony’s Ward, Electronic City, St. Peter’s Ward, Bannerghatta, St. Mother Teresa Ward, Marathahalli, St. Euphrasia Ward, Vijayanagara വാർഡുകളുടെ ഒരു സംയുക്ത പ്രാർത്ഥന മീറ്റിംഗ് അടുത്ത് ഞായറാഴ്ച 9 മണിയുടെ വി.കുർബാനക്ക് ശേഷം സെന്റ് ജോസഫ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.