(1) The Eight-Day Lent (Ettu Nombu) is about to begin. From September 1 to 8, there will be Holy Qurbana at 6:00 PM, followed by the Rosary and the distribution of offerings. Those who wish to sponsor offerings during the Eight-Day Lent are requested to contact the parish office.
(2) Under the leadership of the Mandya Diocese, our St. Thomas Youth Group has won the Ever-Rolling Trophy for the fourth consecutive time in the “Vachanolsavam” Youth Arts Festival. The parish extends its congratulations to all the youth members.
(3) In the Family Bible Quiz organized by the Mandya Diocese, Mr. Jain KC and his family from the Holy Trinity Ward of our parish secured third place. The parish congratulates Mr. Jain and his family. As part of the Logos Quiz preparation, Bible reading sessions are held every Sunday after the 7:15 AM Holy Qurbana.
(4) Our annual house blessings for this year are ongoing. All families are requested to prepare for the blessing with family prayers and to fill out the data form provided by the councilors. Please hand over the completed form along with a family photograph to the priests when they visit your home. (3) Next Sunday, after the 9:00 am Holy Qurbana, the PTA General Body meeting will be held in the Mini Hall. All parents are strongly encouraged to attend.
(5) Today, after the 9:00 AM Holy Qurbana, there will be a PTA General Body Meeting in the Mini Hall. All parents are requested to attend this meeting without fail.
(6) On Sundays and other important days, parking is managed by the Christopher Association. Please cooperate with them.
(7) In solidarity with those suffering from landslide-related hardships, there will be no Onam celebrations organized by wards or associations in our parish this year. However, the SCA is organizing an Onam Sadhya to raise funds for Wayanad on Sunday, September 8th. Coupons for the Onam Sadhya are being distributed by SCA members outside the church. Everyone is encouraged to participate in the Onam Sadhya and support this endeavor.
(8) Under the leadership of the St. Thomas Medical Forum, an Orthopedic Camp, a Basic Health Check-up Camp, and an awareness class will be conducted on Sunday, September 1, from 8:30 AM to 1:00 PM at St. Joseph Hall. Everyone is encouraged to make the most of this opportunity.
(9) The Annual General Body Meeting of Santhome Souharda Credit Co-Operative Ltd. for the year 2023-24 will be held today at 10:30 AM in the A/C Hall. All society members are requested to attend this meeting.
(10) Next Sunday, after the 10:50 AM Holy Qurbana, there will be Start classes.
(11) Today, after the 7:15 AM Holy Qurbana, a marriage vow renewal prayer will be conducted under the leadership of the Altar Society. Those who were married in the month of August are requested to participate.
(12) The next Marriage Preparation Course will be held on September 6th, 7th, and 8th in the AC Hall. For more information, please contact the Parish Office.
(13) The families in the “Other Ward” of our parish have been divided into four new wards. A meeting was held last Sunday. Those who could not attend are reminded to come this week with their family books and register for membership in one of these newly formed wards.
(14) The reorganization of the sound system in our church is ongoing. Four additional speakers are needed. Those who can sponsor are requested to come forward and cooperate.
Prayer Meetings
St. Joseph ward Adugodi: 5:00 pm @ Mr. Varghese A C’s Residence
Infant Jesus ward 6:00 pm @ Mr. Prakash Thomas’s Residence
St. George Ward 6:00 pm @ Mr. Rosy Paul’s Residence
Don Bosco Ward – 6:00 pm @ Mrs. Rani Sibi’s Residence
St. Joseph ward Lakkasndra 6:00 pm @ Mr. Romy Residence
(1) എട്ടുനോമ്പ് ആരംഭിക്കുകയാണ്. സെപ്റ്റംബർ 1 മുതൽ 8 വരെ വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ജപമാലയും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ് എട്ടു നോമ്പ് ദിവസങ്ങളിൽ നേർച്ച സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
(2) മാണ്ഡ്യ രൂപതയുടെ നേതൃത്വത്തിൽ നടന്ന “വചനോത്സവം” യുവജന കലോത്സവത്തിൽ നമ്മുടെ സെന്റ് തോമസ് യൂത്ത് നാലാം തവണയും എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. എല്ലാ യുവജനങ്ങൾക്കും ഇടവകയുടെ അഭിനന്ദനങ്ങൾ.
(3) മാണ്ഡ്യ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഫാമിലി ബൈബിൾ ക്വിസിൽ നമ്മുടെ ഇടവകംഗമായ Holy Trinity വാർഡിലെ Mr. Jain KC and ഫാമിലി മൂന്നാം സ്ഥാനം കരസ്ഥമാക്കി. Mr. Jain-നും കുടുംബത്തിനും ഇടവകയുടെ അഭിനന്ദനങ്ങൾ. ലോഗോസ് ക്വിസ് പരിശീലനത്തിന്റെ ഭാഗമായി നടത്തിവരുന്ന ബൈബിൾ വായന എല്ലാ ഞായറാഴ്ചയും 7.15 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം ഉണ്ടായിരിക്കുന്നതാണ്.
(4) നമ്മുടെ ഈ വർഷത്തെ വാർഷിക ഭവന വെഞ്ചിരിപ്പ് നടന്നുകൊണ്ടിരിക്കുന്നു. എല്ലാ കുടുംബങ്ങളും ഭവന വെഞ്ചിരിപ്പിന് ഒരുക്കമായ പ്രാർത്ഥന, കുടുംബ പ്രാർത്ഥനയോടുകൂടി പ്രാർത്ഥിക്കുകയും കൗൺസിലർസ് വഴിയായി കൊടുത്ത Data ഫോം പുരിപ്പിച്ച്, ഫാമിലി ഫോട്ടോയോടുകൂടി വൈദികർ ഭവനത്തിൽ വരുമ്പോൾ അവരുടെ പക്കൽ ഏൽപ്പിക്കേണ്ടതുമാണ്.
(5) ഇന്ന്9 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം മിനി ഹാളിൽ വച്ച് PTA ജനറൽ ബോഡി മീറ്റിംഗ് നടത്തപ്പെടുന്നു. എല്ലാ മാതാപിതാക്കളും ഈ മീറ്റിങ്ങിൽ നിർബന്ധമായും പങ്കെടുക്കുക.
(6) ഞായറാഴ്ചകളിലും മറ്റ് മുഖ്യ ദിവസങ്ങളിലും പാർക്കിങ്ങിന് നേതൃത്വം നൽകുന്നത് ക്രിസ്റ്റഫർ അസോസിയേഷൻ ആണ് ദയവായി അവരുമായി സഹകരിക്കുക
(7) ഉരുൾപൊട്ടൽ ദുരിതത്തിൽ വേദന അനുഭവിക്കുന്നവരുടെ വേദനയിൽ ചേർന്നു നിന്നുകൊണ്ട് ഈ വർഷം നമ്മുടെ ഇടവകയിൽ വാർഡുകളുടെയോ സംഘടനകളുടെയോ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ ഉണ്ടായിരിക്കുന്നതല്ല. ഇടവകക്കുവേണ്ടി SCA യുടെ നേതൃത്വത്തിൽ ധനശേഖരണാർത്ഥം സെപ്റ്റംബർ എട്ടാം തീയതി ഞായറാഴ്ച ഓണസദ്യ ഒരുക്കുന്നുണ്ട്. ഓണസദ്യക്കുള്ള കൂപ്പണുകൾ പള്ളിക്ക് പുറത്ത് SCA അംഗങ്ങൾ വിതരണം ചെയ്യുന്നു. എല്ലാവരും ഓണസദ്യയിൽ പങ്കെടുത്തുകൊണ്ട് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് ഓർമിപ്പിക്കുന്നു.
(8) സെന്റ് തോമസ് മെഡിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഒരു Orthopedic ക്യാമ്പും, Basic health check up ക്യാമ്പും അവബോധന ക്ലാസും. സെപ്റ്റംബർ ഒന്നാം തിയ്യതി അടുത്ത ഞായറാഴ്ച രാവിലെ 8:30 മുതൽ 1:00 മണി വരെ St. Joseph Hall-ൽ വെച്ച് നടത്തുന്നു. ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.
(9) Santhome Souharda Credit Co- Operative Ltd- ന്റെ 2023-24 വർഷത്തെ Annual General body meeting ഇന്ന് 10.30ന് A C Hall -ൽ വച്ചു ചേരുന്നതാണ്. സൊസൈറ്റി അംഗങ്ങൾ എല്ലാവരും ഈ മീറ്റിംഗിൽ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
(10) അടുത്ത ഞാറാഴ്ച 10.50 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
(11) ഇന്ന് 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്നു. ആഗസ്റ്റ് മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
(12) അടുത്ത മാസത്തെ MARRIAGE PREPARATION COURSE September 6,7,8 ദിവസങ്ങളിൽ A/C ഹാളിൽ വച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Parish Office ൽ സമീപിക്കുക.
(13) അദർ വാർഡിലെ നമ്മുടെ ഇടവകയിലെ കുടുംബങ്ങൾ നാലു വാർഡുകൾ ക്രമീകരിച്ച് കൊണ്ടിരിക്കുന്നു. അവരുടെ ഒരു മീറ്റിംഗ് പതിനൊന്നാം തീയതി ഞായറാഴ്ച നടന്നു. അതിൽ പങ്കെടുക്കാൻ സാധിക്കാത്തവർ ഈ ആഴ്ചയിൽ ഫാമിലി ബുക്കുമായി വന്നു മേൽപ്പറഞ്ഞ വാർഡുകളിൽ അംഗത്വം എടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
(14) നമ്മുടെ ദേവാലയത്തിലെ സൗണ്ട് സിസ്റ്റത്തിന്റെ പുനക്രമീകരണം നടന്നുകൊണ്ടിരിക്കുന്നു 4 സ്പീക്കർ കൂടി ആവശ്യമുണ്ട് അത് സ്പോൺസർ ചെയ്യുവാൻ സാധിക്കുന്നവർ മുന്നോട്ടുവന്ന് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇന്നത്തെ പ്രാർത്ഥന സമ്മേളനം
St. Joseph ward Adugodi-വൈകുന്നേരം 5 മണിക്ക് Mr. Varghese A C ഭവനത്തിൽ ലും
Infant Jesus ward -വൈകുന്നേരം 6 മണിക്ക് Mr Prakash Thomas ഭവനത്തിൽ ലും
St. George Ward – വൈകുന്നേരം 6 മണിക്ക് Mr. Rosy Paul ഭവനത്തിൽ ലും
Don Bosco Ward – വൈകുന്നേരം 7 മണിക്ക് Rani Sibi യുടെ ഭവനത്തിൽ ലും
St. Joseph ward Lakkasndra വൈകുന്നേരം 7 മണിക്ക് Mr. Romy യുടെ ഭവനത്തിലും വച്ച് നടത്തപ്പെടുന്നു.